കോട്ടയം: രാമപുരത്ത് പാടശേഖരത്തിന് കുറുകെ വലിച്ചിരിക്കുന്ന ഉപയോഗശൂന്യമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധം. തൂമറ്റം പാടശേഖരത്തിന് മുകളിലൂടെ രാമപുരം ഭാഗത്തേക്ക് വലിച്ചിരിക്കുന്ന വൈദ്യുതിലൈനുകളും പോസ്റ്റുകളും ഉപയോഗമില്ലാതെ നശിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആറ് വര്‍ഷം മുമ്പ് വൈദ്യുതി ലൈന്‍ പ്രധാന റോഡിലേക്ക് മാറ്റിയപ്പോള്‍ ഇതുവഴിയുള്ള കണക്ഷന്‍ വിഛേദിച്ചിരുന്നു.
വൈദ്യുതി ലൈന്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധം - ramapuram
വൈദ്യുതി പോസ്റ്റുകളും ലൈനുകളും നശിക്കുന്നു. പരാതി നല്‍കിയിട്ടും നടപടിയില്ല.
വൈദ്യുതി പോസ്റ്റുകളും ലൈനുകളും പുനരുപയോഗം ചെയ്യാനുള്ള സാധ്യത ഉണ്ടെങ്കിലും അധികൃതരുടെ അനാസ്ഥ മൂലം ഇവയെല്ലാം പാഴായി പോവുകയാണ്. വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത ലൈനുകള്‍ പാടത്തിന് സമീപത്തെ തോട്ടിലേക്ക് വീണ് നശിക്കുന്നതിനൊപ്പം നെല്‍കൃഷിക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. പാടത്തിന് കുറുകെ ലൈന്‍ ചാഞ്ഞ് കിടക്കുന്നതിനാല്‍ നെല്‍കൃഷിക്കായി യന്ത്രങ്ങള്‍ ഇറക്കാനും ബുദ്ധിമുട്ടാണ്. നിരവധി തവണ പരാതിപ്പെട്ടെങ്കിലും അഴിച്ച് മാറ്റാമെന്ന മറുപടി ലഭിക്കുന്നതല്ലാതെ നടപടികള്‍ ഒന്നും ഉണ്ടാവുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു.