കോട്ടയം: ചങ്ങനാശേരിയിൽ കെ റെയിൽ വിരുദ്ധ സമര സമിതി നടത്തിയ സമരത്തിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ റോഡിൽ പൊലീസ് വലിച്ചിഴച്ചു. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. വി.ജെ ലാലി, ബാബു കുട്ടൻചിറ അടക്കമുള്ള സമര സമിതി നേതാക്കളെയും ബലം പ്രയോഗിച്ചാണ് സമര സ്ഥലത്ത് നിന്ന് നീക്കിയത്.
സ്ത്രീകളെയും കുട്ടികളെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു: കെ - റെയിലിനെതിരെ വൻ പ്രതിഷേധം - changanassery locals protest against k rail
വി.ജെ ലാലി, ബാബു കുട്ടൻചിറ അടക്കമുള്ള സമര സമിതി നേതാക്കളെ ബലം പ്രയോഗിച്ച് പൊലീസ് സമര സ്ഥലത്ത് നിന്ന് നീക്കി
കോട്ടയത്ത് കെ റെയിലിനെതിരെ പ്രതിഷേധം, ആത്മഹത്യ ഭീഷണി: പ്രതിഷേധക്കാർക്ക് നേരെ ലാത്തി വീശി പൊലീസ്
വഴിയിൽ പ്രതിഷേധിച്ച സ്ത്രീകളെ റോഡിലൂടെ വലിച്ചിഴച്ച പൊലീസ് നടപടിയിൽ നാട്ടുകാർ രോഷാകുലരായി. തുടര്‍ന്ന് പൊലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. നാട്ടുകാര്‍ കൂട്ട ആത്മഹത്യ ഭീഷണി മുഴക്കി. ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാര്‍ ഗോ ബാക്ക് വിളികളുയര്‍ത്തി. റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചാണ് പൊലീസ് നീക്കിയത്.
Also read:സിനിമ മേഖലയില്‍ സ്ത്രീകളുടെ സുരക്ഷ: നിയമനിര്‍മാണം അടുത്ത സഭ സമ്മേളനത്തില്‍
Last Updated : Mar 17, 2022, 3:14 PM IST