കേരളം

kerala

ETV Bharat / city

പി ജെ ജോസഫിന്‍റെ പരാമര്‍ശങ്ങള്‍ വ്യക്തിപരമായി വേദനിപ്പിച്ചെന്ന് ജോസ് കെ മാണി - വേദന

തന്നെയും കെ എം മാണിയെയും  അപമാനിക്കുന്നതിന് തുല്യമാണ് ജോസഫിന്‍റെ പ്രതികരണമെന്ന് ജോസ് കെ മാണി.

ഫയൽ ചിത്രം

By

Published : Jun 7, 2019, 4:12 PM IST

കോട്ടയം: പി.ജെ ജോസഫിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ ജോസ് കെ മാണി. പി.ജെ ജോസഫിന്‍റെ പരാമർശങ്ങള്‍ വ്യക്തിപരമായി വേദനയുണ്ടാക്കി. തന്നെയും കെ എം മാണിയെയും അപമാനിക്കുന്നതിന് തുല്യമാണ് ജോസഫിന്‍റെ പ്രതികരണമെന്നും ജോസ് കെ മാണി പ്രതികരിച്ചു.

പി.ജെ ജോസഫ് സംസ്ഥാന കമ്മിറ്റി വിളിച്ച് ചേര്‍ക്കാത്തത് ജനാധിപത്യത്തിൽ ഭയം ഉള്ളതുകൊണ്ടാണ്. താൻ ചെയർമാനാകണമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. പാര്‍ട്ടിയുടെ പിളര്‍പ്പിനായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും പിളർപ്പിന്‍റെ ഭാഗത്തല്ല താൻ നില്‍ക്കുന്നതെന്നും ജോസ് കെ മാണി പാലായില്‍ പറഞ്ഞു.

ABOUT THE AUTHOR

...view details