കോട്ടയം: രണ്ടാഴ്‌ചയ്ക്കുളിൽ ജോസ് വിഭാഗത്തിൽ നിന്ന് ബഹുഭൂരിപക്ഷം ജനപ്രതിനിധികളും തങ്ങൾക്കൊപ്പം ചേരുമെന്ന് പി.ജെ ജോസഫ് എം എൽ എ. പാലായിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോസ് വിഭാഗത്തിലെ ജനപ്രതിനിധികള്‍ തങ്ങൾക്കൊപ്പം ചേരുമെന്ന് പി.ജെ ജോസഫ് - ജോസ് കെ മാണി
ഏറ്റുമാനൂരിൽ നിന്നും ആർപ്പൂക്കരയിൽ നിന്നും ജനപ്രതിനിധികൾ തങ്ങൾക്കൊപ്പം യുഡിഎഫില്‍ എത്തിയിട്ടുണ്ടെന്നും പിജെ ജോസഫ് പറഞ്ഞു.
ജോസ് വിഭാഗത്തിലെ ജനപ്രതിനിധികള്‍ തങ്ങൾക്കൊപ്പം ചേരുമെന്ന് പി.ജെ ജോസഫ്
ജോസ് വിഭാഗത്തിൽ നിന്നും വലിയ ഒഴുക്കാണിപ്പോൾ സംഭവിക്കുന്നത്. ഏറ്റുമാനൂരിൽ നിന്നും ആർപ്പൂക്കരയിൽ നിന്നും ജനപ്രതിനിധികൾ തങ്ങൾക്കൊപ്പം യുഡിഎഫില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലാ നഗരസഭയിൽ നിന്നും ജോസ് കെ. മാണിയെ അനുകൂലിക്കുന്ന ജനപ്രതിനിധികൾ യുഡിഎഫിലേക്ക് ചേരും. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പിജെ ജോസഫ് എംഎല്‍എ പറഞ്ഞു.