കേരളം

kerala

ഒപിബിആർസി പദ്ധതിയിൽ ഉൾപ്പെടുത്തിയ എംസി റോഡ് പരിപാലന പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം

By

Published : Sep 11, 2022, 8:15 PM IST

ഒ പി ബി ആർ സി പദ്ധതിയിൽ ഉൾപ്പെടുത്തിയ എംസി റോഡ് പരിപാലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച്ച (13.9.2022) നടക്കുമെന്ന് സഹകരണ സാംസ്‌കാരിക രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു.

ഒപിബിആർസി  ഒപിബിആർസി പദ്ധതി  എംസി റോഡ് പരിപാലന പദ്ധതി  എംസി റോഡ് പരിപാലന പദ്ധതി സംസ്ഥാനതല ഉദ്ഘാടനം  സാംസ്‌കാരിക രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി  മന്ത്രി വി എൻ വാസവൻ പത്രസമ്മേളനം  മന്ത്രി വി എൻ വാസവൻ  ഏഴ് വർഷ പരിപാലന പദ്ധതി  obprc kerala road project inauguration  kerala road project inauguration  kerala road project  obprc road project  രാജി മാത്യു പാംമ്പ്‌ളാനി
ഒപിബിആർസി പദ്ധതിയിൽ ഉൾപ്പെടുത്തിയ എംസി റോഡ് പരിപാലന പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം

കോട്ടയം:സംസ്ഥാന സർക്കാർ പുതുതായി ആവിഷ്‌കരിച്ച റോഡ് സംരക്ഷണത്തിനായുള്ള ഒപിബിആർസി പദ്ധതിയിൽ ഉൾപ്പെടുത്തിയ എംസി റോഡ് പരിപാലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച്ച (13.9.2022) നടക്കുമെന്ന് സഹകരണ സാംസ്‌കാരിക രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ വാര്‍ത്ത സമ്മേളനത്തിൽ അറിയിച്ചു.

ഒപിബിആർസി പദ്ധതിയിൽ ഉൾപ്പെടുത്തിയ എംസി റോഡ് പരിപാലന പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം
എംസി റോഡിന്‍റെ കോടിമത-അങ്കമാലി റീച്ചിന്‍റെയും, ഇതോടൊപ്പം മാവേലിക്കര-ചെങ്ങന്നൂർ റോഡ്, ചെങ്ങന്നൂർ-കോഴഞ്ചേരി റോഡ് എന്നിവയുടെ ഏഴ് വർഷ പരിപാലന പദ്ധതിയുടെ ഉദ്ഘാടനമാണ് ചൊവ്വാഴ്ച്ച പൊതുമരാമത്ത് ടൂറിസം യുവജന ക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കുന്നത്.

ഏറ്റുമാനൂർ ജംഗ്ഷനിൽ വൈകിട്ട് മൂന്നിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സഹകരണ സാംസ്‌കാരിക രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് മുഖ്യപ്രഭാഷണം നടത്തും. പരിപാലന പദ്ധതി അനുസരിച്ച് ഏഴുവർഷത്തേയ്ക്കാണ് റോഡിന്‍റെ ചുമതല കരാറുകാരന് കൈമാറുക. ഇതനുസരിച്ച് റോഡിന്‍റെ പരിപാലനം പൂർണമായും ഇവർ നിർവ്വഹിക്കും.

ആദ്യത്തെ ഒൻപത് മാസം കൊണ്ട് ആദ്യഘട്ട പണികൾ പൂർത്തീകരിക്കാമെന്ന വ്യവസ്ഥയിലാണ് ജോലി ഏൽപ്പിച്ചിരിക്കുന്നത്. രാജി മാത്യു പാംമ്പ്‌ളാനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. 73.83 കോടി രൂപയ്ക്കാണ് 107.753 കിലോമീറ്റർ റോഡ് ഏഴു വർഷത്തെ പരിപാലന ചുമതലയ്ക്കായി കരാർ നൽകിയിരിക്കുന്നത്. പദ്ധതിയുടെ മേൽ നോട്ടം പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗമാണ് നിർവ്വഹിക്കുക.

ഏറ്റുമാനൂർ മണ്ഡലത്തെയും പുതുപള്ളി മണ്ഡലത്തെയും ബന്ധിപ്പിക്കുന്ന കമ്പനിക്കടവ് പാലത്തിന്‍റെയും അപ്രോച്ച് റോഡിന്‍റെയും നിർമാണം ആരംഭിക്കാനുള്ള നടപടികൾ പൂർത്തായി. ദീർഘകാലമായുള്ള ജനങ്ങളുടെ ആവശ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കുക. 10.90 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.

ഏറ്റുമാനൂർ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹാരമാവുന്ന പട്ടിത്താനം മണർകാട് ബൈപാസിന്‍റെ അവസാന റീച്ചിന്‍റെ നിർമാണം പൂർത്തീകരിച്ചു കഴിഞ്ഞു. ഈ മാസം റോഡ് ജനങ്ങൾക്ക് തുറന്ന് കൊടുക്കാൻ കഴിയും. ഇല്ലിക്കൽ തിരുവാർപ്പ് റോഡിലെ ചേരിക്കൽ പാലം അയ്‌മനം ഗ്രാമ പഞ്ചായത്തിലെ അമ്പാടി ചാമത്തറ ജയന്തി റോഡ് , തിരുവാറ്റ കല്ലുമട റോഡ്, ഏറ്റുമാനൂരിലെ ചുമടു താങ്ങി റോഡ് എന്നിവയുടെ നിർമാണം പൂർത്തിയാക്കി കഴിഞ്ഞു.

കുടയംപടി പരിപ്പ് റോഡ്, ചീപ്പുങ്കൽ മണിയാപറമ്പ് റോഡ് എന്നിവയുടെ പണികൾ അവസാന ഘട്ടത്തിലാണ്. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ എട്ട് റോഡുകളുടെ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഏറ്റുമാനൂർ പി എച്ച് സിയുടെ പുതിയ ഒ പി കാഷ്വാലിറ്റി ബ്ലോക്കുകളുടെ നിർമാണ ഉദ്ഘാടനം പതിമൂന്നിന് രാവിലെ 11 മണിക്ക് നിർവഹിക്കും.

രണ്ട് കോടി എഴുത്തിയെട്ട് ലക്ഷം രൂപയാണ് ഇതിനായി ചിലവഴിക്കുന്നതെന്നും ഇൻകെല്ലാണ് രൂപരേഖ തയാറാക്കയിരിക്കുന്നതെന്നും മന്ത്രി വി എൻ വാസവൻ കൂട്ടിച്ചേർത്തു.

Also read: കോട്ടയം കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന്‍റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍; ഉദ്‌ഘാടനം ഈ മാസം

ABOUT THE AUTHOR

...view details