കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡന പരാതിയിൽ അന്വേഷണ സംഘത്തിലുള്ളവരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നു. വൈക്കം ഡി വൈ എസ് പി സുഭാഷിനെ ഇടുക്കി ഇന്‍റലിജൻസ് വിഭാഗത്തിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കേസിന് മേൽനോട്ടം നൽകിയിരുന്ന കോട്ടയം ജില്ല പൊലീസ് മേധവി ഹരിശങ്കറിന് കൊല്ലം റൂറൽ എസ് പി ആയാണ് സ്ഥലം മാറ്റം.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസ്: അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം - ഇടുക്കി
വൈക്കം ഡി വൈ എസ് പി സുഭാഷിനെ ഇടുക്കി ഇന്‍റലിജൻസ് വിഭാഗത്തിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കേസിന് മേൽനോട്ടം നൽകിയിരുന്ന കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കറിന് കൊല്ലം റൂറൽ എസ് പി ആയാണ് സ്ഥലം മാറ്റം.
കേസിൽ വിചാരണ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ബിഷപ്പ് ഫ്രാങ്കോയുടെ ആസൂത്രിത നീക്കത്തിന്‍റെ ഫലമാണെന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിൽ ആശങ്കയുണ്ടന്നും കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലുണ്ടായിട്ടുള്ളതെന്ന് സംശയിക്കുന്നതായും കേസിലെ പ്രധാന സാക്ഷിയായ സിസ്റ്റർ അനുപമ പറയുന്നു.
സർക്കാർ അഭിഭാഷകൻ പ്രതികള്‍ക്ക് വേണ്ടി സാക്ഷിയാകുന്നതിലെ അശങ്കകളും അനുപമ പങ്കുവച്ചു. കേസിന്റെ വിചാരണ പൂർത്തിയാകുന്നത് വരെ അന്വേഷണ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ തൽ സ്ഥാനത്ത് നിലനിർത്തണമെന്നും കന്യാസ്ത്രീകൾ അവശ്യപ്പെടുന്നു. കോട്ടയം ജില്ലയിൽ നിന്ന് തന്നെ ഉദ്യോഗസ്ഥരെ മാറ്റുന്നതിന് പിന്നിൽ ഉന്നതരുടെ ശക്തമായ ഇടപെടലുകൾ ഉണ്ടന്ന് നേരത്തെ സേവ് ഔർ സിസ്റ്റേര്‍സ് ഫോറം ആരോപിച്ചിരുന്നു.