കോട്ടയം: മഹാത്മ ഗാന്ധി സർവകലാശാല ജൂലൈ 21ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു. ജൂലൈ 26ന് നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2018, 2017 അഡ്‌മിഷൻ - റീ-അപ്പിയറൻസ്), നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് (2018, 2017 അഡ്‌മിഷൻ - റീ-അപ്പിയറൻസ്) യു.ജി. പരീക്ഷകൾ ജൂലൈ 27ന് നടക്കും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി. (2020 അഡ്‌മിഷൻ - റഗുലർ/2019, 2018 അഡ്‌മിഷൻ - സപ്ലിമെന്‍ററി/2009 അഡ്‌മിഷൻ മുതൽ മേഴ്‌സി ചാൻസ് - അഫിലിയേറ്റഡ് കോളജുകൾ/സീപാസ്) പരീക്ഷകൾ ഓഗസ്റ്റ് നാലിന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 23 വരെയും 525 രൂപ പിഴയോടെ ജൂലൈ 26 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 27 വരെയും അപേക്ഷിക്കാം.
എംജി സർവകലാശാല പരീക്ഷകൾ മാറ്റി - എംജി സർവകലാശാല പരീക്ഷകൾ മാറ്റി
പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല.
എംജി സർവകലാശാല പരീക്ഷകൾ മാറ്റി