കേരളം

kerala

ETV Bharat / city

"താൻ പാലായുടെ പോപ്പ്, ജോസ് കെ. മാണി മാൻഡ്രേക്ക്"; കരുത്തനായി കാപ്പൻ യുഡിഎഫില്‍ - മാണി സി കാപ്പൻ വാര്‍ത്തകള്‍

ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തി. പാലായില്‍ നടന്ന സ്വീകരണപരിപാടിയില്‍ മാണി സി. കാപ്പൻ പങ്കെടുത്തു.

mani c kappan in udf  mani c kappan news  മാണി സി കാപ്പൻ വാര്‍ത്തകള്‍  ഐശ്വര്യ കേരള യാത്ര
"താൻ പാലായുടെ പോപ്പ്, ജോസ് കെ. മാണി മാൻഡ്രേക്ക്"; കരുത്തനായി കാപ്പൻ യുഡിഎഫില്‍

By

Published : Feb 14, 2021, 4:05 PM IST

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പര്യടനത്തിലെ ഏറ്റവും ശ്രദ്ധേയമായ ദിനമായിരുന്നു ഇന്ന്. എൻസിപി വിട്ട മാണി സി. കാപ്പൻ എംഎൽഎ പാലായിൽ നടന്ന സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. ശക്തി തെളിയിച്ചു കൊണ്ടായിരുന്നു കാപ്പന്‍റെ വേദിയിലേക്കുള്ള വരവ്.

കോട്ടയത്ത് ഒരുക്കിയ സ്വീകരണം

പ്രസംഗത്തിൽ മാണി സി. കാപ്പൻ കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണിയെ കടന്നാക്രമിച്ചു. പാലാ കേരളാ കോൺഗ്രസിന്‍റെ വത്തിക്കാനാണെങ്കിൽ അവിടുത്തെ പോപ്പ് താനാണെന്നും ജോസ് കെ. മാണി ജൂനിയർ മാൻഡ്രേക്കാണെന്നും കാപ്പൻ പറഞ്ഞു.

മാണി സി. കാപ്പൻ

ഇടതുപക്ഷം മുങ്ങുന്ന കപ്പലാണെന്നും കാപ്പൻ അതിൽ നിന്നും രക്ഷപ്പെട്ടിരിക്കുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

രമേശ് ചെന്നിത്തല

ഉമ്മൻചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ് തുടങ്ങിയ മുതിർന്ന നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. നാളെയും ഐശ്വര്യ കേരളയാത്ര കോട്ടയം ജില്ലയിൽ പര്യടനം നടത്തും.

ABOUT THE AUTHOR

...view details