കോട്ടയം: ലോട്ടറി വിൽപ്പനക്കാരനായ മധ്യവയസ്‌കനെ മീനച്ചലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്തളം സ്വദേശി ലക്ഷ്‌മണനെയാണ് (55) കിടങ്ങൂർ കറുത്തേടത്തു കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. പാലായിൽ ലോട്ടറി വിൽപ്പനക്കാരനായിരുന്നു മരിച്ച ലക്ഷ്മണൻ.
മീനച്ചലാറ്റിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി - man was found dead in meenachilar
പാലായിൽ ലോട്ടറി വിൽപ്പനക്കാരനായ പന്തളം സ്വദേശി ലക്ഷ്‌മണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
ഇന്ന് രാവിലെ ചേർപ്പുങ്കൽ ഭാഗത്ത് നിന്ന് ആറ്റിലൂടെ മൃതദേഹം ഒഴുകി പോകുന്നത് കണ്ട് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു പാലായിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം മൃതദേഹം കരയ്‌ക്കെത്തിച്ചു. പാലാ കടപ്പാട്ടൂർ, ഈരാറ്റുപേട്ട ഭാഗങ്ങളിൽ നിന്നും കാണാതായതായി പൊലീസിന് പരാതി ലഭിച്ചിട്ടുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ലക്ഷ്മണൻ ആണെന്ന് കണ്ടെത്തിയത്.
മരണ കാരണം വ്യക്തമല്ല. പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.