കോട്ടയം: പാലായിൽ സുഹൃത്തുക്കൾക്കൊപ്പമിരുന്ന് മദ്യപിച്ച യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലാ കൊഴുവനാൽ സ്വദേശി സുധീഷിനെയാണ് (31) മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണോ അപകട മരണമാണോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്‌ച രാവിലെയാണ് സുധീഷിനെ വീടിനു സമീപത്തെ പുരയിടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയിൽ സുധീഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തിയത്.