കോട്ടയം: കോട്ടയം കുറവിലങ്ങാടിന് സമീപം വീടിനോട് ചേര്‍ന്ന് ഗുഹാ മുറി നിർമിച്ച് ശ്രദ്ധേയനായ സി.ആര്‍ വർഗീസിന് ദാരുണാന്ത്യം. തിരുവോണ നാളിൽ എംസി റോഡിൽ വെമ്പള്ളി പാലത്തിന് സമീപമുണ്ടായ അപകടത്തിലാണ് ഞരളുംകുളം ചാരുതയിൽ വർഗീസ് മരണമടഞ്ഞത്.
രാത്രി 8.30 ഓടെ അമിതവേഗതയിലെത്തിയ കാർ വർഗീസിന്‍റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകട ശേഷം കാർ നിർത്താതെ പോയി. നാട്ടുകാർ ചേർന്ന് വർഗീസിനെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ഞായറാഴ്‌ച പകൽ വർഗീസ് മരിച്ചു.