കോട്ടയം: ഹരിത കർമ്മസേനാംഗമായ യുവതിയെ അക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. വാഴൂർ ചാമംപതാൽ വേങ്ങത്താനം വീട്ടിൽ മനോജ് വി.എ (38) എന്നയാളെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
ഹരിത കർമ്മസേനാംഗമായ യുവതിക്ക് നേരെ ആക്രമണം; യുവാവ് പിടിയിൽ - വാഴൂർ ചാമംപതാൽ സ്വദേശി മനോജാണ്
വാഴൂർ ചാമംപതാൽ സ്വദേശി മനോജാണ് പൊലീസിന്‍റെ പിടിയിലായത്.
പ്രതിയുടെ അയൽവാസിയുടെ വീട്ടിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ വന്ന ഹരിത കർമ്മ സേനാംഗമായ യുവതിയെ ഇയാൾ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് മണിമല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
മണിമല സ്റ്റേഷൻ എസ്.എച്ച്. ഷാജിമോൻ ബി, എസ്.ഐമാരായ വിജയകുമാർ ജെ, അനിൽകുമാർ വി.പി, എ.എസ്.ഐ സുനിൽകുമാർ, സി.പി.ഒമാരായ പ്രതാപ് വി. ബി, അജുവുദീൻ, അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
TAGGED:
kottayam crime news