കോട്ടയം: കൊവിഡ് ബാധിച്ച് മരിച്ച ചുങ്കം സ്വദേശിയായ ഔസേഫ് ജോർജിന്‍റെ സംസ്കാരം തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ രൂക്ഷ വിമർശനവുമായി എൽ.ഡി.എഫ് ജില്ലാ കമ്മറ്റി. ബിജെപി കൗൺസിലർ ടി.എൻ ഹരികുമാറിന്‍റെയും തിരുവഞ്ചൂർ രാധകൃഷ്ണൻ എം.എൽ.എയുടെയും മറ്റ് ജനപ്രതിനിധികളുടെയും നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണന്ന് എൽ.ഡി.എഫ് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. ഔസേഫ് ജോർജിന് രണ്ട് സെന്‍റ് സ്ഥലം മാത്രമാണുള്ളത്. ഇദ്ദേഹം അംഗമായ പെന്തക്കോസ്ത് സഭ ശ്മശാനത്തിൽ കൊവിഡ് പെരുമാറ്റ ചട്ടം പാലിച്ച് സംസ്കാരം സാധ്യമായിരുന്നില്ല. ഇതേ തുടർന്നാണ് മൃതദേഹം മുട്ടമ്പലത്തെത്തിച്ചത്. ഇവിടെയെത്തിയ ശേഷം ജനപ്രതിനിധികൾ സ്വീകരിച്ച നിലപാട് തെറ്റാണെന്നാണ് എൽ.ഡി.എഫ് നേതാക്കളൂടെ ആരോപണം.
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരത്തെ ചൊല്ലി തര്‍ക്കം; വിമർശനവുമായി എൽഡിഎഫ്
ബിജെപി കൗൺസിലർ ടി.എൻ ഹരികുമാറിന്‍റെയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെയും നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണന്ന് എൽ.ഡി.എഫ് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരത്തെ ചൊല്ലിയുള്ള തർക്കത്തിൽ വിമർശനവുമായി എൽഡിഎഫ്
എന്നാൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരത്തെ സംബന്ധിച്ച് ജില്ലാ ഭരണകൂടത്തെ രാഷ്ട്രീയക്കളിക്ക് ഉപകരണമാക്കി മാറ്റുകയാണ് എൽ.ഡി.എഫ് ചെയ്യുന്നതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൂർണമായി പരാജയപ്പെട്ടതോടെ ജനശ്രദ്ധ തിരിച്ചുവിടാൻ സി.പി.എം നടത്തുന്ന നാടകമാണ് ഇപ്പോൾ നടക്കുന്നതെന്നും കോട്ടയം ഡി.സി.സി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് പ്രതികരിച്ചു.
Last Updated : Jul 29, 2020, 5:07 PM IST