കോട്ടയം:കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരിന് സമീപം മറിഞ്ഞു. കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. നഞ്ചൻകോടിന് സമീപം പുലർച്ചെ നാല് മണിയോടെയാണ് അപകടം. അപകടത്തിൽ അഞ്ച് യാത്രക്കാർക്കും ഡ്രൈവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരിന് സമീപം മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക് - കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് നഞ്ചൻകോടിന് സമീപം മറിഞ്ഞു
കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് നഞ്ചൻകോടിന് സമീപം ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു
കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരിന് സമീപം മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്
ഇതിൽ രണ്ട് പേർ സ്‌ത്രീകളാണ്. പരിക്കേറ്റവരെ മൈസൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെ 37 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.