കോട്ടയം: ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രോഗികളെ വീടുകളില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയത് പരിശോധനാ ഫലം വന്ന് നാല് മണിക്കൂറിന് ശേഷം. വൈകിട്ട് അഞ്ച് മണിക്ക് പരിശോധനാ ഫലം ലഭിച്ചെങ്കിലും രാത്രി ഒന്‍പത് മണിയോടെയാണ് രോഗികളെ ആശുപത്രിയിലാക്കിയത്. മണര്‍കാട്, ചാന്നാനിക്കാട് സ്വദേശികളാണ് രോഗികള്‍. ആംബുലന്‍സ് എത്താന്‍ വൈകിയതാണ് പ്രതിസന്ധിക്ക് കാരണം.
കോട്ടയത്ത് കൊവിഡ് രോഗികളെ ആശുപത്രിയിലാക്കിയത് നാല് മണിക്കൂറിന് ശേഷം - കൊവിഡ് ബാധിതര്‍ വീടുകളില്‍
മണര്‍കാടും ചാന്നാനിക്കാടും രോഗം സ്ഥിരീകരിച്ചവരാണ് ആശുപത്രിയില്‍ പോകാന്‍ കഴിയാതെ വീടുകളില്‍ നാല് മണിക്കൂറോളം കാത്തിരുന്നത്
കോട്ടയത്ത് കൊവിഡ്
ചാന്നാനിക്കാട് സ്വദേശിയായ 56കാരിയാണ് ഒരാള്‍. രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍ മണര്‍കാട് സ്വദേശിയായ ട്രക്ക് ഡ്രൈവറാണ്. മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാള്‍ മടങ്ങിയെത്തിയത്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് ശേഷമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇവരെ വിളിച്ച് ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറായിരിക്കണമെന്ന് ആവശ്യപ്പെട്ടത്.
Last Updated : Apr 27, 2020, 8:59 PM IST