പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
സേനാപതി സ്വദേശിയായ അനീഷാ ഭവനില്‍ രമേശ്-അനിമോൾ ദമ്പതികളുടെ മകൻ അനന്ദുവാണ് മരിച്ചത്.
കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
കോട്ടയം: തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് പാലത്തിന് സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. സേനാപതി സ്വദേശിയായ അനീഷാ ഭവനില്‍ രമേശ്-അനിമോൾ ദമ്പതികളുടെ മകൻ അനന്ദു (19) ആണ് മരിച്ചത്. എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയിലെ എസി മെക്കാനിക്കായിരുന്നു മരിച്ച അനന്ദു. വെള്ളിയാഴ്‌ച രാവിലെ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ പുഴയിലെ കയത്തിലേക്ക് കാൽവഴുതി വീഴുകയായിരുന്നു. വിദ്യാര്‍ഥിയായ അരവിന്ദ് സഹോദരന്‍ ആണ്.