കേരളം

kerala

ETV Bharat / city

കോട്ടയം വേളൂരിൽ സ്ത്രീ തലയ്‌ക്കടിയേറ്റ് മരിച്ചു - kottayam murder

kottayam murder  കോട്ടയം വേളൂരിൽ സ്ത്രീ തലയ്‌ക്കടിയേറ്റ് മരിച്ചു
കോട്ടയം വേളൂരിൽ സ്ത്രീ തലയ്‌ക്കടിയേറ്റ് മരിച്ചു

By

Published : Jun 1, 2020, 6:23 PM IST

Updated : Jun 2, 2020, 3:03 AM IST

18:16 June 01

പാറപ്പാടം സ്വദേശി ഷീബ സാലി ( 55) ആണ് മരിച്ചത്.

കോട്ടയം: വേളൂരിൽ സ്ത്രീയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാറപ്പാടം സ്വദേശി ഷീബ സാലി ( 55) ആണ് മരിച്ചത്. ഷീബയും ഭർത്താവ് സാലിയും വീടിനുള്ളിൽ കെട്ടിയിട്ട നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് സാലി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വീടിനുള്ളിൽ പാചക വാതക സിലിണ്ടർ തുറന്ന് വിട്ട നിലയിലായിരുന്നു. വീട്ടിലെ കാറും കാണാതായിട്ടുണ്ട്. കവർച്ചാ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാകാനാണ് സാധ്യതയെന്ന് എസ്.പി അറിയിച്ചു.

Last Updated : Jun 2, 2020, 3:03 AM IST

For All Latest Updates

ABOUT THE AUTHOR

...view details