കേരളം

kerala

ETV Bharat / city

കുരുന്നുകൾക്ക് കളിക്കാൻ കളിമരം: വേറിട്ട ആശയവുമായി പിറയാർ ഗവ എൽ പി സ്‌കൂൾ

12 അടി ഉയരത്തിൽ കോൺക്രീറ്റിൽ നിർമിച്ച കളിമരത്തിൽ നിരവധി ജീവികളുടെ രൂപവും നിർമിച്ച് ചേർത്തിട്ടുണ്ട്. കുട്ടികളുടെ കളിസ്ഥലം നവീകരിക്കുന്നതിനായി പ്രീപ്രൈമറി നാടൻ റെക്കറിങ് പദ്ധതിയിലൂടെ എസ്‌എസ്‌എയിൽ നിന്ന് ധനസഹായം ലഭിച്ചതിനെ തുടർന്നാണ് കളിമരം എന്ന ആശയം ഉടലെടുത്തത്.

പിറയാർ സർക്കാർ എൽ പി സ്‌കൂൾ  Pirayar government lp school Kalimaram  Kottayam Kidangoor Pirayar government school  പിറയാർ സർക്കാർ എൽ പി സ്‌കൂൾ  പിറയാർ ഗവ എൽ പി സ്‌കൂൾ  കളിമരം  കളിമരം പദ്ധതി പിറയാർ  സ്‌കൂൾ മുറ്റത്ത് കളിമരം  കളിമരം സ്‌കൂൾ  കിടങ്ങൂർ പഞ്ചായത്തിലെ പിറയാർ സർക്കാർ സ്‌കൂൾ  പ്രീപ്രൈമറി സ്‌കൂളുകളിലെ തീം  Pirayar government lp school  Pirayar government lp school Kalimaram  Kalimaram  Kidangoor Pirayar government lp school Kalimaram  Kottayam Kidangoor  എസ്എസ്എ  എസ്എസ്എ ധനസഹായം  കുട്ടികളുടെ കളിസ്ഥലം നവീകരിക്കുന്ന പദ്ധതി
കുരുന്നുകൾക്ക് കളിക്കാൻ കളിമരം: വേറിട്ട ആശയവുമായി പിറയാർ ഗവ എൽ പി സ്‌കൂൾ

By

Published : Aug 25, 2022, 3:24 PM IST

കോട്ടയം:കുട്ടികൾക്ക് കളിച്ച് രസിക്കാനും മാനസിക ശാരീരിക വികാസത്തിനുമായി സ്‌കൂൾ മുറ്റത്ത് കളിമരം എന്ന വേറിട്ട ആശയം നടപ്പാക്കി കിടങ്ങൂർ പഞ്ചായത്തിലെ പിറയാർ സർക്കാർ എൽപി സ്‌കൂൾ. 12 അടി ഉയരത്തിൽ കോൺക്രീറ്റിൽ നിർമിച്ച കളിമരത്തിൽ അണ്ണാൻ, വേഴാമ്പൽ, പല്ലി, ഉടുമ്പ്, മൂങ്ങ, പാറ്റ, പുഴു എന്നിങ്ങനെ നിരവധി രൂപങ്ങൾ നിർമിച്ചു ചേർത്തിട്ടുണ്ട്. മരത്തിന് ചുറ്റും വള്ളിപ്പടർപ്പുകൾ, ചിതൽ പൂറ്റ് എന്നിവയുമുണ്ട്.

സ്‌കൂൾ മുറ്റത്ത് കളിമരം എന്ന ആശയം നടപ്പാക്കി കിടങ്ങൂർ പഞ്ചായത്തിലെ പിറയാർ സർക്കാർ എൽപി സ്‌കൂൾ

കളിമരത്തിന് ചുവട്ടിലുള്ള പൊത്തിലൂടെ മരത്തിനകത്ത് കയറുന്നതിനും മരത്തിനകത്ത് പടിക്കെട്ടുകളിലൂടെ മുകളിലേക്ക് കയറുന്നതിനും ശിഖരങ്ങളിൽ ഇരിക്കുന്നതിനും സൗകര്യമുണ്ട്. പ്രീപ്രൈമറി സ്‌കൂളുകളിലെ തീം അടിസ്ഥാനമാക്കിയാണ് നിർമാണം. കുട്ടികളുടെ കളിസ്ഥലം നവീകരിക്കുന്നതിനായി പ്രീപ്രൈമറി നാടൻ റെക്കറിങ് പദ്ധതിയിലൂടെ എസ്‌എസ്‌എയിൽ നിന്ന് ധനസഹായം ലഭിച്ചപ്പോഴാണ് അധ്യാപകരിൽ ഇത്തരമൊരു ആശയം ഉടലെടുത്തതെന്ന് പ്രഥമാധ്യാപിക എസ് ശ്രീകല പറഞ്ഞു.

ബിആർസി അധ്യാപകനായ പി എം ദാസിന്‍റെ നേതൃത്വത്തിലാണ് കളിമരം നിർമിച്ചത്. എസ്‌എസ്‌എയിൽ നിന്ന് ലഭിച്ച 40,000 രൂപയും വിവിധ ക്ലബ്ബുകളുടെ സഹായവും ഉൾപ്പെടെ 72,000 രൂപയാണ് ചിലവ്.

ABOUT THE AUTHOR

...view details