ടാപ്പിങ് തൊഴിലാളി റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ - കോട്ടയം വാര്‍ത്തകള്‍
പ്ലാശനാല്‍ അഞ്ഞൂറ്റിമംഗലം സ്വദേശി ശശീന്ദ്രനാണ് മരിച്ചത്
ടാപ്പിങ് തൊഴിലാളി റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍
കോട്ടയം:വയോധികനെ ദുരൂഹ സാഹചര്യത്തില്‍ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാശനാല്‍ അഞ്ഞൂറ്റിമംഗലം സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. ശശിന്ദ്രന്‍ ടാപ്പിങ് നടത്തുന പൂവത്താനിയിലെ റബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടത്. രാവിലെ റബര്‍ വെട്ടാന്‍ പോയ ഇയാളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പൊലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.