കോട്ടയം: ജില്ലയില്‍ 93 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 86 പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വൈറസ് ബാധിതരായി 708 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കോട്ടയം നഗരസഭയിൽ സ്ഥിതി ഗുരുതരമാകുന്നതായാണ് ആരോഗ്യ വകുപ്പ് നൽകുന്ന സൂചന. കഴിഞ്ഞ നാല് ദിവസങ്ങളിലായി 40 ൽ അധികം പേർക്കാണ് നഗരസഭയിൽ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നത്തെ കണക്കുകൾ പ്രകാരം 10 പേർക്കും രോഗം സ്ഥിരീകരിച്ചു.
കോട്ടയത്ത് 93 പേര്‍ക്ക് കൊവിഡ്; നഗരസഭ പരിധിയില്‍ രോഗവ്യാപനം - കോട്ടയം നഗരസഭ പരിധി
കോട്ടയം നഗരസഭ പരിധിയില്‍ ഇന്ന് 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാലു ദിവസങ്ങളിലായി 40 ല്‍ അധികം പേര്‍ക്ക് രോഗം ബാധിച്ചിരുന്നു.
വൈക്കം ചെമ്പ്, പനച്ചിക്കാട് ഗ്രാമപഞ്ചായത്തുകളിലായി എട്ട് പേർക്ക് വീതവും, വെച്ചൂര്‍, കുറിച്ചി പഞ്ചായത്തുകളിലായി ഏഴ് പേർക്കും, മീനടം, തലയാഴം പഞ്ചായത്തുകളിലായി ആറു പേർക്കു വീതവും, വിജയപുരം പഞ്ചായത്തിൽ അഞ്ച് പേർക്കും, പാറത്തോട് ഗ്രാമപഞ്ചായത്തിൽ നാല് പേർക്കും ഇന്ന് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ അഞ്ചു പേരും വിദേശത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും രോഗം ബാധിച്ചു. വിദേശത്തുനിന്ന് വന്ന് 110 പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് 111 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 87 പേരും ഉള്‍പ്പെടെ 308 പേര്‍ക്ക് പുതിയതായി ക്വാറന്‍റൈന്‍ നിര്‍ദേശിച്ചു. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 9377 ആയി ഉയർന്നു.