കേരളം

kerala

ETV Bharat / city

കോട്ടയത്തിന് ആശ്വാസം; ഇന്ന് പുതിയ കൊവിഡ് ബാധിതരില്ല

ചങ്ങനാശ്ശേരി നഗരസഭയെയും മേലുകാവ് പഞ്ചായത്തിനേയും ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു

kottayam covid update  കോട്ടയം കൊവിഡ്  കൊവിഡ് ബാധിതര്‍ കോട്ടയം  ചങ്ങനാശ്ശേരി നഗരസഭ  മേലുകാവ് പഞ്ചായത്ത്  ഹോട്ട്‌സ്‌പോട്ട് കോട്ടയം
കോട്ടയം

By

Published : Apr 28, 2020, 7:58 PM IST

കോട്ടയം: ജില്ലക്ക് ഇന്ന് ആശ്വാസത്തിന്‍റെ ദിനം. ഇന്ന് പുതിയതായി ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. എന്നാല്‍ രോഗബാധിതരുള്ള ചങ്ങനാശ്ശേരി നഗരസഭയെയും മേലുകാവ് പഞ്ചായത്തിനെയും ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ഇതോടെ നിലവിലുള്ള നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം കൂടുതൽ ശക്തമാക്കി.

ജില്ലയിലേക്കും ജില്ലക്ക് പുറത്തേക്കുമുള്ള പ്രവേശനം കർശനമായി നിരോധിച്ചു. ജില്ലാ അതിർത്തികളിൽ റവന്യൂ, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ കടുത്ത ജഗ്രതയാണ് പുലർത്തുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ പലരും ആശുപത്രികൾ സന്ദർശിച്ചതായി വിവരം ലഭിച്ചതോടെ ഇത്തരത്തിൽ സമ്പർക്കത്തിൽ ഉൾപ്പെട്ടവരെ നിരീക്ഷണത്തിലാക്കാനും സ്രവം പരിശോധിക്കുന്നതിനും ആരോഗ്യ വകുപ്പ് നടപടികൾ സ്വീകരിച്ചു. ആരോഗ്യ സ്ഥാപനങ്ങളിൽ അണു നശീകരണമടക്കമുള്ള പ്രവർത്തനങ്ങൾ നടത്തിയ ശേഷമാണ് പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചത്.

നിലവിൽ 1040 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.വീടുകളിൽ പൊതു സമ്പർക്കം ഒഴിവാക്കി കഴിയാൻ സാഹചര്യമില്ലത്ത 18 പേരെ പ്രത്യേക കൊവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റി. കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടാകാനിടയുള്ള സാഹചര്യത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലെ നിശ്ചിത ശതമാനം സൗകര്യങ്ങൾ ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ പരിചരണത്തിനായി മാറ്റിവച്ചിരിക്കുകയാണ്.

റെഡ് സോണായി പ്രഖ്യാപിച്ച കോട്ടയം- ഇടുക്കി ജില്ലയിലെ പൊലീസിന്റെ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന എ.ഡി.ജി .പി കെ.പദ്‌മകുമാർ കോട്ടയം ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി മടങ്ങി. കോട്ടയം ചന്തയിലെ ചുമട്ടുതൊഴിലാളിയായ വിജയപുരം സ്വദേശിയുടെയും, മണർകാട് സ്വദേശിയായ ലോറി ഡ്രൈവറുടേയും രോഗബാധിതനായ ആരോഗ്യ പ്രവർത്തകന്റെ പഴിക്കാട് സ്വദേശിനിയായ മാതാവിന്റെയും സംക്രാന്തി സ്വദേശിനിയായ വനിതയുടെയും സഞ്ചാരപഥവും ജില്ലാ ഭരണകൂടം പുറത്ത് വിട്ടിട്ടുണ്ട്. അതേസമയം കോട്ടയം ജില്ലയുമായി അതിർത്തി പങ്കിടുന്ന ഇതര ജില്ലകൾ അതിർത്തികൾ പൂർണമായും അടച്ചു.

ABOUT THE AUTHOR

...view details