കേരളം

kerala

ETV Bharat / city

കേരള കോണ്‍ഗ്രസ് (എം) സ്‌റ്റിയറിങ് കമ്മിറ്റി ഉടൻ; നിര്‍ണായ തീരുമാനങ്ങള്‍ക്ക് സാധ്യത - കോട്ടയം വാര്‍ത്തകള്‍

മുന്നണി പ്രവേശം, എംഎല്‍എമാരുടെ വിപ്പ് ലംഘനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും.

Kerala Congress (M) Steeering Committee  Kerala Congress (M)  കേരള കോണ്‍ഗ്രസ്  കോട്ടയം വാര്‍ത്തകള്‍  ജോസ് കെ മാണി
കേരള കോണ്‍ഗ്രസ് (എം) സ്‌റ്റിയറിങ് കമ്മറ്റി ഉടൻ; നിര്‍ണായ തീരുമാനങ്ങള്‍ക്ക് സാധ്യത

By

Published : Sep 6, 2020, 3:32 PM IST

കോട്ടയം: കേരള കോണ്‍ഗ്രസ് എം സ്‌റ്റിയറിങ് കമ്മിറ്റിയില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്ന് വ്യക്തമാക്കി റോഷി അഗസ്‌റ്റിൻ എംഎല്‍എ. ഇടതുമുന്നണി പ്രവേശവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രിയുടെ വാക്കുകളെ സ്വാഗതം ചെയ്യുന്നുവെന്ന് റോഷി അഗസ്റ്റിൻ മറുപടി നല്‍കി. ജോസ്‌ കെ. മാണി നിലപാട് വ്യക്തമാക്കിയാല്‍ മാത്രമെ മറ്റ് വിഷയങ്ങളില്‍ ചര്‍ച്ച നടക്കുകയുള്ളുവെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

കേരള കോണ്‍ഗ്രസ് (എം) സ്‌റ്റിയറിങ് കമ്മറ്റി ഉടൻ; നിര്‍ണായ തീരുമാനങ്ങള്‍ക്ക് സാധ്യത

അതേസമയം യുഡിഎഫുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ധാര്‍മികത ഇല്ലാത്ത ഒരു കാര്യങ്ങളും തങ്ങള്‍ ചെയ്‌തിട്ടില്ലെന്നാണ് റോഷിയുടെ നിലപാട്. പാര്‍ട്ടിയെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയതാണ്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് അഭ്യര്‍ഥിച്ച് ആരും വിളിച്ചിട്ടില്ലെന്നും റോഷി അഗസ്‌റ്റിൻ വ്യക്തമാക്കി. ഒപ്പം വിപ്പ് ലംഘിച്ച എംഎല്‍എമാര്‍ക്കെതിരെ അയോഗ്യതാ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

ABOUT THE AUTHOR

...view details