കോട്ടയം: കേരളാ കോൺഗ്രസ് എം ചെയർമാന്‍ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തുകൊണ്ടുള്ള തൊടുപുഴ മുൻസിഫ് കോടതി വിധി ഇടുക്കി മുൻസിഫ് കോടതി ശരിവച്ചതിനെ പിന്നാലെ പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർണയിക്കുമെന്ന് പ്രഖ്യാപിച്ച് പിജെ ജോസഫ് പക്ഷം. പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണക്കുമെന്നായിരുന്നു ജോസഫ് പക്ഷം പറഞ്ഞിരുന്നത്.
പാലായിലെ സ്ഥാനാർഥി : കേരളാ കോണ്‍ഗ്രസില്‍ തർക്കം തീരുന്നില്ല - പി ജെ ജോസഫ്
പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണ്ണയവും ചിഹ്നം അനുവദിക്കുന്നതും ചെയർമാന്‍ ചുമതലയുള്ള പി ജെ ജോസഫ് ആയിരിക്കുമെന്ന് ജോസഫ് വിഭാഗം
ഇതിനിടെ കോട്ടയം ജില്ലാ പഞ്ചായത്തിലടക്കം ഉണ്ടായ കേരളാ കോൺഗ്രസ് എം തർക്കത്തിൽ ജോസ് കെ മാണി പക്ഷത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ച യുഡിഎഫിനെതിരെ പരസ്യ പ്രസ്താവനയുമായി ജോസഫ് വിഭാഗം രംഗത്ത് വന്നിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ചെയർമാനായി ജോസ് കെ മാണിയെ അംഗീകരിക്കാത്ത സാഹചര്യത്തിൽ പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണ്ണയവും ചിഹ്നം അനുവദിക്കുന്നതും ചെയർമാന്‍ ചുമതലയുള്ള പി ജെ ജോസഫ് ആയിരിക്കുമെന്ന് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പൻ വ്യക്തമാക്കി. ഇതിലൂടെ യുഡിഎഫിനെ കൂടുതൽ സമ്മർദ്ദത്തിലാക്കാനാണ് ജോസഫ് വിഭാഗത്തിന്‍റെ നീക്കം.