കേരളം

kerala

ETV Bharat / city

കാഞ്ഞിരപ്പള്ളിയിലെ കുഞ്ഞിന്‍റെ മരണം; അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ് - kottayam death news

കുഞ്ഞ് മരിച്ചത് ശ്വാസമുട്ടിയാണെന്ന് വ്യക്തമായതോടെയാണ് അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കാഞ്ഞിരപ്പള്ളിയിലെ കുഞ്ഞിന്‍റെ മരണം  കാഞ്ഞിരപ്പള്ളിയിലെ കുഞ്ഞിന്‍റെ മരണം വാർത്ത  അസ്വാഭാവികതയുണ്ടെന്ന് പൊലീസ്  ഇഹാന്‍റെ മരണം  ഇഹാൻ മരണം  Kanjirapilly child death  Kanjirapilly child death news  police prepares to question parents  death news  kottayam death news  ihan death
കാഞ്ഞിരപ്പള്ളിയിലെ കുഞ്ഞിന്‍റെ മരണം; അസ്വാഭാവികതയുണ്ടെന്ന് പൊലീസ്

By

Published : Sep 27, 2021, 12:49 PM IST

Updated : Sep 27, 2021, 1:53 PM IST

കോട്ടയം:കാഞ്ഞിരപ്പള്ളിയിൽ നാല് മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ച സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് പൊലീസ്. കേസിൽ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ അമ്മയാണ് കൊലപ്പെടുത്തിയതെന്ന് കരുതുന്നതായി പൊലീസ് പറയുന്നു. കുഞ്ഞു കരയുമ്പോൾ ഉറക്കം നഷ്ടപ്പെടുന്നതിനാൽ വായും മൂക്കും പൊത്തി പിടിച്ചുവെന്നാണ് കരുതുന്നത്. കുഞ്ഞിന്‍റെ മുഖത്ത് കാണുന്ന പാടുകൾ സംശയത്തിന് ബലം നൽകുന്നതാണ്.

മാനസിക വിദഗ്‌ധരുമായി പരിശോധന നടത്തിയ ശേഷം അറസ്റ്റ് തീരുമാനിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അമ്മയ്ക്ക് മാനസിക പ്രശ്‌നമുണ്ട്. ഇവർ നേരത്തേ ഇതിനായി മരുന്ന് കഴിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കൂവപ്പള്ളി കളപ്പുരയ്‌ക്കല്‍ റിജോ കെ ബാബു- സൂസന്‍ ദമ്പതികളുടെ ഏക മകന്‍ ഇഹാൻ മരിച്ചത്.

അവശനിലയില്‍ കണ്ടെത്തിയ കുട്ടിയെ ദമ്പതികള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവ സമയത്ത് സൂസന്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് റിജോയെ വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയത്.

മാതാ പിതാക്കളെ വിശദമായി ചോദ്യം ചെയ്‌താൽ മാത്രമേ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെവെന്ന് പൊലീസ് പറഞ്ഞിരുന്നു.

READ MORE:കുഞ്ഞിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : അമ്മ മാനസിക വെല്ലുവിളി നേരിടുന്നുവെന്ന് സംശയം

Last Updated : Sep 27, 2021, 1:53 PM IST

ABOUT THE AUTHOR

...view details