കേരളം

kerala

ജോജു മയക്കുമരുന്ന് ഉപയോഗിക്കുന്നയാൾ, പല കലാകാരൻമാരും അങ്ങനെ തന്നെ... ആരോപണങ്ങളുമായി വീണ്ടും പിസി ജോർജ്

ജോജു ഇപ്പോൾ സ്റ്റാംപ് നാക്കിനടിയിൽ വയ്ക്കുകയാണെന്നും ഇത് വൈദ്യ പരിശോധനയിൽ കണ്ടെത്താനാകില്ലെന്നും ഇപ്പോഴത്തെ പല കലാകാരൻമാരും ഇങ്ങനെയാണെന്നും പി സി ജോർജ് ആരോപിച്ചു.

By

Published : Nov 3, 2021, 4:25 PM IST

Published : Nov 3, 2021, 4:25 PM IST

ജോജുവിനെതിരെ കൂടുതൽ ആരോപണങ്ങൾ  ജോജുവിനെതിരെ പിസി ജോർജ്  പിസി ജോർജ് വാർത്ത  ജോജു മയക്കുമരുന്ന് ഉപഭോക്താവെന്ന് പി.സി ജോർജ്  ജോജു മയക്കുമരുന്ന് ഉപഭോക്താവ്  PC GEORGE  JOJU GEORGE NEWS  P C GEORGE NEWS  Joju George is a drug addict  Joju George is a drug addict NEWS  Joju George is a drug addict NEWS
ജോജുവിനെതിരെ കൂടുതൽ ആരോപണങ്ങൾ; ജോജു മയക്കുമരുന്ന് ഉപഭോക്താവെന്ന് പി.സി ജോർജ്

കോട്ടയം: നടൻ ജോജു ജോർജിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.സി ജോർജ്. അഞ്ചു കൊല്ലം മുൻപ് ജോജു കള്ളു കുടിക്കുമായിരുന്നു. ഇപ്പോൾ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നാണ് പിസി ജോർജിന്‍റെ ആരോപണം.

ഇപ്പോൾ സ്റ്റാംപ് നാക്കിനടിയിൽ വയ്ക്കും. ഏതു ഡോക്ടർ പരിശോധിച്ചാലും പിടികിട്ടില്ല. രക്തത്തിൽ പോലും കാണില്ല.

ജോജുവിനെതിരെ കൂടുതൽ ആരോപണങ്ങൾ; ജോജു മയക്കുമരുന്ന് ഉപഭോക്താവെന്ന് പി.സി ജോർജ്

നല്ല സുഖത്തിൽ സ്വർഗത്തിലിങ്ങനെ പറന്നു നടക്കാം. സമരം നടക്കുന്ന സമയത്ത് ഈ അവസ്ഥയിലായിരുന്നു ജോജു. ഇപ്പോഴത്തെ പല കലാകാരൻമാരും ഇങ്ങനെയാണെന്നും പിസി ജോർജ് ആരോപിച്ചു.

'കോൺഗ്രസുകാരനായതിനാൽ കാൽ വെട്ടിയില്ല'

ജനകീയ സമരത്തിനെതിരെ ആരു നിൽക്കുന്നതും ശരിയല്ല. കോൺഗ്രസുകാരായതു കൊണ്ടാണ് ജോജുവിന്‍റെ കാൽ വെട്ടാഞ്ഞത്. അരാഷ്ട്രീയ വാദം വളർത്തുന്നത് ആരാണെങ്കിലും പ്രതികരിക്കാതിരിക്കാൻ തനിക്ക് പറ്റില്ല. കോൺഗ്രസിന്‍റെ എല്ലാ സമരവും നല്ലതാണെന്ന് താൻ പറയുന്നില്ലെന്നും പിസി ജോർജ് പറഞ്ഞു.

ഒരു ദിവസം കൊണ്ട് പാചകവാതകത്തിന് 266 രൂപ കൂട്ടി. പെട്രോളിന് പല സംസ്ഥാനങ്ങളിലും 120 രൂപയായി. ഈ സാഹചര്യത്തിൽ പ്രതിഷേധിക്കാൻ അവകാശമില്ലെന്ന് പറയുന്നവന് ഇന്ത്യ മഹാരാജ്യത്ത് ജീവിക്കാൻ അവകാശമില്ല.

മുൻകൂർ ജനങ്ങളെ അറിയിച്ചാണ് കോൺഗ്രസ് സമരം നടത്തിയത്. അര മണിക്കൂർ കൊണ്ട് തീരണ്ട സമരം ജോജു കാരണം ഒരു മണിക്കൂർ നീണ്ടു. ഇതൊക്കെ ഒരു ഷൈനിംഗ് ആണെന്നും പിസി ജോർജ് കോട്ടയത്ത് പറഞ്ഞു.

READ MORE:'ജോജുവിന്‍റേത് ഷൈനിങ്' ; നടനെതിരെ കേസെടുക്കണമെന്ന് പി.സി ജോർജ്

ABOUT THE AUTHOR

...view details