കോട്ടയം: ജില്ലയിൽ മഴക്കെടുതിയിൽ 11 വീടുകൾ പൂർണമായും 209 വീടുകൾ ഭാഗീകമായും തകർന്നു. ഏറ്റവും കൂടുതൽ വീടുകൾ പൂർണമായും നശിച്ചത് കോട്ടയം താലൂക്കിലാണ്. ഇവിടെ ആറു വീടുകൾ പൂർണ്ണമായി തകർന്നു. 58 വീടുകൾ ഭാഗീകമായി തകർന്ന അവസ്ഥയിലാണ്. മീനച്ചിൽ താലൂക്കിലാണ് ഭാഗീകമായി തകർന്ന വീടുകൾ കൂടുതലുള്ളത്. ഇവിടെ 97 വീടുകൾ ഭാഗീകമായും മൂന്ന് വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്.
മഴക്കെടുതി: കോട്ടയം ജില്ലയിൽ 11 വീടുകൾ തകർന്നു
ഏറ്റവും കൂടുതൽ വീടുകൾ പൂർണമായും നശിച്ചത് കോട്ടയം താലൂക്കിലാണ്
കോട്ടയം ജില്ലയിൽ
കാഞ്ഞിരപ്പള്ളി താലൂക്കിൽ വീടുകളൊന്നും പൂർണമായി തകർന്നിട്ടില്ല. ആറ് വീടുകൾക്ക് ഭാഗീകമായ കേടുപാടുകളാണ് ഉള്ളത്. ചങ്ങനാശേരിയില്‍ 36 ഉം വൈക്കത്ത് 12 ഉം വീടുകള്‍ ഭാഗീകമായി തകര്‍ന്നപ്പോള്‍ ഇരു താലൂക്കുകളിലും ഒരോ വീടുകള്‍ മാത്രമാണ് പൂര്‍ണമായും തകര്‍ന്നത്.