കോട്ടയം:കോട്ടയം ജില്ലയിൽ ഇന്നലെ (05.04.22) വൈകിട്ട് 4 മണിയോടെ ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടി പെയ്‌ത മഴയിൽ വൻ നാശനഷ്‌ടം. ചങ്ങനാശേരി ബൈപ്പാസിൽ അടക്കം മരങ്ങളും ഇലക്‌ട്രിക് പോസ്റ്റുകളും വീണ് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. രണ്ടു മണിക്കൂറോളം എംസി റോഡും, ബൈപ്പാസ് റോഡും ബ്ലോക്കിൽ പെട്ടു. കുരിശുംമൂട് - മുന്തിരിക്കവല റോഡിലും മരം വീണു.
കോട്ടയം ജില്ലയിൽ നാശം വിതച്ച് കനത്ത മഴ
കോട്ടയം ജില്ലയിൽ ഇന്നലെ (05.04.22) പെയ്‌ത മഴയിൽ അൻപത് ലക്ഷം രൂപയുടെ നാശനഷ്‌ടമെന്ന് സൂചന. മരങ്ങളും ഇലക്‌ട്രിക് പോസ്റ്റുകളും വീണ് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു.
പാമ്പാടി കൂരോപ്പട ളാക്കാട്ടൂരിൽ മിന്നലേറ്റ് വീടു തകർന്നു. ളാക്കാട്ടൂർ കണ്ണൻ കുന്ന് കുപ്പുമല സുനീഷിന്‍റെ വീടിന്‍റെ ഭിത്തിയാണ് തകർന്നത്. കൂടാതെ വാഴപ്പള്ളി, കുറിച്ചി, കൂരോപ്പട പഞ്ചായത്തുകളിലെ വീടുകളും തകർന്നു. കൃഷി നാശവുമുണ്ട്. ശക്തമായ കാറ്റിനെ തുടർന്ന് അകലക്കുന്നം പഞ്ചായത്തിലെ ചെരിക്കാനാം പുറത്ത് വ്യാപക നാശനഷ്‌ടമുണ്ടായി. കാറ്റിലും മഴയിലും അൻപത് ലക്ഷം രൂപയുടെ നാശനഷ്‌ടം ഉണ്ടായതായി എക്‌സിക്യൂട്ടീവ് എൻജിനീയർ ലേഖ എസ് നായർ, അസിസ്റ്റന്‍റ് എൻജിനിയർ മനോജ് ജോസഫ് എന്നിവർ പറഞ്ഞു.
Also read: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; തെക്കൻ-മധ്യ കേരളത്തില്‍ മുന്നറിയിപ്പ്