കോട്ടയം:ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി പടരുന്നു. ഇതുവരെ 64 പേര്‍ക്കാണ് ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ മെഡിസിൻ വിഭാഗത്തിലെ രണ്ട് ഡോക്‌ടര്‍മാര്‍ക്കും പനി സ്ഥിരീകരിച്ചിട്ടുണ്ട്. പനി ബാധിച്ച് രണ്ട് മരണവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌തു. കഴിഞ്ഞ വര്‍ഷത്തേക്കാൾ പനി ബാധിച്ചവരുടെ എണ്ണവും ഇത്തവണ കൂടുതലാണ്. ഒരാഴ്‌ചക്കുള്ളില്‍ 1796 പേരാണ് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയിരിക്കുന്നത്.
കോട്ടയത്ത് എച്ച് വണ്‍ എന്‍ വണ്‍ പനി പടരുന്നു
കോട്ടയം മെഡിക്കല്‍ കോളജിലെ മെഡിസിൻ വിഭാഗത്തിലെ രണ്ട് ഡോക്‌ടര്‍മാര്‍ക്ക് പനി സ്ഥിരീകരിച്ചു
h1n1
കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയായ വൈക്കം, തലയോലപ്പറമ്പ് എന്നിവിടങ്ങളിലാണ് പനി കൂടുതലായും റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. എച്ച് വണ്‍ എന്‍ വണിന് പുറമെ 25 പേര്‍ക്ക് ഡെങ്കിപ്പനിയും 30 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ജില്ലയിൽ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാൻ 80 സര്‍ക്കാര്‍ ആശുപത്രികൾക്കും സ്വകാര്യ ആശുപത്രികൾക്കും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.
Last Updated : Jun 20, 2019, 3:24 AM IST