വാഹന ആക്സസറീസ് സ്ഥാപനത്തില്‍ തീപിടിത്തം - പാലാ ഫയര്‍ഫോഴ്‌സ്
ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം.
ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീ പിടിത്തം
കോട്ടയം:പാലാ ചെത്തിമറ്റത്ത് ഓട്ടോസ്പോട്ട് എന്ന വാഹന ആക്സസറീസ് സ്ഥാപനത്തില്‍ തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യത്തിന് തീ പിടിച്ചതോടെ സമീപവാസികളുടെ നേതൃത്വത്തില്‍ തീയണച്ചു. പാലാ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.