കേരളം

kerala

ETV Bharat / city

വഴക്കിനെ തുടർന്നുണ്ടായ വൈരാഗ്യം; മകന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ച് പിതാവ് - acid attack on son

ശരീരത്തിന്‍റെ 75 ശതമാനം പൊള്ളലേറ്റ മകൻ ഷിനു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

വഴക്കിനെ തുടർന്നുണ്ടായ വൈരാഗ്യം  വഴക്കിനെ തുടർന്നുണ്ടായ വൈരാഗ്യം വാർത്ത  മകന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ച് പിതാവ്  മകന്‍റെ ദേഹത്ത് പിതാവ് ആസിഡ് ഒഴിച്ചു  Father pours acid on son  acid attack on son  kottayam acid attack news
വഴക്കിനെ തുടർന്നുണ്ടായ വൈരാഗ്യം; മകന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ച് പിതാവ്

By

Published : Sep 23, 2021, 4:45 PM IST

കോട്ടയം: കുടുംബ കലഹത്തെ തുടർന്ന് പിതാവ് മകന്‍റെ ദേഹത്ത് ആസിഡൊഴിച്ച് പരിക്കേൽപ്പിച്ചു. അന്തീനാട് കാഞ്ഞിരത്തുംകുന്നേൽ ഷിനുവിനാണ് പൊള്ളലേറ്റത്. പിതാവ് ഗോപാലകൃഷ്ണൻ ചെട്ടിയാരെ പാലാ പൊലീസ് അറസ്റ്റ് ചെയ്‌തു. 75 ശതമാനം പൊള്ളലേറ്റ ഷിനു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ഷിനുവും പിതാവും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും ഇന്നലെ വൈകിട്ടും ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായെന്നും പൊലീസ് പറഞ്ഞു. ശേഷം ഷിനു ഉറങ്ങാൻ കിടന്നുവെന്നും വൈരാഗ്യത്തിൽ പിതാവ് പുരയിടത്തിലുണ്ടായിരുന്ന ആസിഡുമായെത്തി ഷിനുവിന്‍റെ ദേഹത്ത് ഒഴിക്കുകയുമായിരുന്നു. സംഭവ ശേഷം ഓട്ടോറിക്ഷയിൽ ഗോപാലകൃഷ്ണൻ രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പാലാ എസ്എച്ച്ഒ കെപി ടോംസൺ സ്വന്തം വാഹനത്തിൽ മഫ്തിയിൽ പിന്തുടർന്നെത്തിയാണ് പ്രതിയെ പിടികൂടിയത്. ആശുപത്രിയിൽ കഴിയുന്ന ഷിനുവിന്‍റെ മൊഴി ഏറ്റുമാനൂർ മജിസ്ട്രേറ്റ് രേഖപ്പെടുത്തി. ഗുരുതരമായ പൊള്ളലാണ് ഷിനുവിനുള്ളത്.

ALSO READ:ദളിത് നേതാവിന്‍റെ കൊലപാതകം ; പ്രതികാരമായി 59കാരിയെ തലയറുത്ത് കൊന്നു

ABOUT THE AUTHOR

...view details