സര്‍ക്കാരിന് യുവജനവിരുദ്ധ നിലപാടെന്ന് ഡീന്‍ കുര്യാക്കോസ് - പാല ഉപതിരഞ്ഞെടുപ്പ്
പാലയിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന വലതുപക്ഷ യുവജന സംഘടനകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എസ്.സി പരീക്ഷകളിൽ ക്രമക്കേട് നടത്തി റാങ്ക് ലിസ്റ്റിൽ തിരിമറികളടക്കമുള്ള പ്രവർത്തനങ്ങളാണ് നടന്നതെന്നും ഡീന്‍ അരോപിച്ചു.
സര്‍ക്കാരിന് യുവജനവിരുദ്ധ നിലപാടെന്ന് ഡീന്‍ കുര്യാക്കോസ്
കോട്ടയം: കേരള സർക്കാർ യുവജന വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി. പാലയിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന വലതുപക്ഷ യുവജന സംഘടനകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എസ്.സി പരീക്ഷകളിൽ ക്രമക്കേട് നടത്തി റാങ്ക് ലിസ്റ്റിൽ തിരിമറികളടക്കമുള്ള പ്രവർത്തനങ്ങളാണ് നടന്നത്. കേരള സർക്കാർ സമ്പൂർണ്ണ പരാജയമാണെന്നും, ജനവിരുദ്ധ നയങ്ങളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഡീൻ പറഞ്ഞു.