വയോധിക വീട്ടില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം
കുന്നോന്നി നാരകത്തിങ്കല്‍ ഏലിക്കുട്ടി ജോസഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ട്.
വയോധിക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
കോട്ടയം:പൂഞ്ഞാര്‍ കുന്നോന്നിയില്‍ വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നോന്നി നാരകത്തിങ്കല്‍ ഏലിക്കുട്ടി ജോസഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 79 വയസുള്ള ഇവര്‍ തനിച്ചാണ് താമസിച്ചിരുന്നത്. മുറിയിലെ വാതില്‍പ്പടിയിലാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ട്. വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.