കോട്ടയത്ത് ഏഴു പേരുടെ പരിശോധന ഫലം നെഗറ്റീവ്
കൊവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്ന 11 പേരുടെയും ആരോഗ്യനില തൃപ്തികരം.
കോട്ടയത്ത് ഏഴു പേരുടെ പരിശോധന ഫലം നെഗറ്റീവ്
കോട്ടയം: കൊവിഡ് 19 സ്ഥിരീകരിച്ച കോട്ടയം മാർക്കറ്റിലെ ചുമട്ട് തൊഴിലാളിയുമായി അടുത്ത സമ്പർക്കം പുലർത്തിയ ഏഴ് പേരുടെ സ്രവ സാമ്പിൾ പരിശോധന ഫലം നെഗറ്റീവ്. ഇയാളുടെ ഭാര്യ, രണ്ട് മക്കൾ, ഭാര്യാ സഹോദരൻ, ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന മൂന്ന് തൊഴിലാളികളുടെയും പരിശോധന ഫലങ്ങളാണ് നെഗറ്റീവായത്. കൊവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്ന 11 പേരുടെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായും ആരോഗ്യ വകുപ്പ് അറിയിച്ചു.