കേരളം

kerala

ETV Bharat / city

കൊവിഡ് 19; കോട്ടയത്തെ വൈറസ്‌ ബാധിതരുടെ നില തൃപ്‌തികരം - കോട്ടയം കലക്‌ടര്‍

ജില്ലയില്‍ രോഗം സ്ഥിരീകരിച്ച നാല് പേരെ കൂടാതെ ആറ് പേരാണ് ഐസൊലേഷനിലുള്ളത്. 91 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.

കൊവിഡ് 19 അപ്ഡേഷൻ  Covid 19 kottayam  kottayam collector  കോട്ടയം കലക്‌ടര്‍  കൊറോണ കോട്ടയം വാര്‍ത്തകള്‍
കൊവിഡ് 19; കോട്ടയത്തെ വൈറസ്‌ ബാധിതരുടെ നില തൃപ്‌തികരം

By

Published : Mar 10, 2020, 5:14 PM IST

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ്‌ 19 വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ജില്ലാ കലക്ടർ. പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരാണ് കോട്ടയത്ത് രോഗം സ്ഥിരികരിച്ച നാല് പേരും. ഇതിൽ രണ്ട് പേര്‍ പത്തനംതിട്ടയിൽ നിന്നും കോട്ടയത്തെത്തിച്ചവരാണ്. മറ്റ് രണ്ട് പേര്‍ കോട്ടയം ചെങ്ങളം സ്വദേശികളാണ്. നിലവിൽ രോഗബാധിതരെ കൂടാതെ ആറ് പേരാണ് ഐസൊലേഷനിലുള്ളത്. 91 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.

കൊവിഡ് 19; കോട്ടയത്തെ വൈറസ്‌ ബാധിതരുടെ നില തൃപ്‌തികരം

കോട്ടയം ജില്ലയിലും രോഗം സ്ഥിരികരിച്ച സാഹചര്യത്തിൽ കടുത്ത മുൻകരുതൽ നടപടികളാണ് ജില്ലയിലെടുത്തിരിക്കുന്നതെന്ന് കലക്‌ടര്‍ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി അടുത്തിടപഴകിയിരുന്ന 23 പേര്‍ വീടുകളിൽ നിരീക്ഷത്തിലുണ്ട്. ഈ എണ്ണം ഉയരുമെന്നുള്ള സൂചനയാണ് ജില്ലാ ഭരണകൂടം നൽകുന്നത്. മെഡിക്കൽ കോളജ് ആശുപത്രി കൂടാതെ സ്വകാര്യ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവടങ്ങളിലും അടിയന്തര സഹായത്തിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മേഖലയിൽ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ ഏഴ് ടീമുകളായി തിരിഞ്ഞ് പ്രതിരോധ നടപടികൾ സ്വീകരിച്ചുവരികയാണ്.വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തകരുതെന്നാണ് കർശന നിർദ്ദേശം. ടൂറിസം കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെ പ്രധാനികളുമായി ചർച്ച നടത്തി ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായും ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details