കേരളം

kerala

ETV Bharat / city

കോട്ടയത്ത് പി.ജെ. ജോസഫ് തന്നെ: കേരള കോൺഗ്രസ് നേതൃയോഗം ഇന്ന് - കേരള കോൺഗ്രസ് നേതൃയോഗം

കോട്ടയം, ഇടുക്കി സീറ്റുകള്‍ വച്ചുമാറാതെ കോട്ടയത്ത് പി.ജെ ജോസഫ് മത്സരിക്കട്ടെയെന്ന് മാണി നിലപാട് വ്യക്തമാക്കി.

ഫയല്‍ ചിത്രം

By

Published : Mar 10, 2019, 9:06 AM IST

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള കേരള കോൺഗ്രസ് നേതൃയോഗം ഇന്ന് ചേരും. രാവിലെ പാർലമെന്‍ററി പാർട്ടി യോഗവും ഉച്ചയ്ക്ക് സ്റ്റിയറിംഗ് കമ്മിറ്റി യോഗവുമാണ് നടക്കുന്നത്.

കോട്ടയത്ത് പി.ജെ ജോസഫിനെ തന്നെ കേരളകോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയാക്കും. യു.പി.എ അധികാരത്തിലെത്തിയാല്‍ ജോസ് കെ.മാണിക്ക് മന്ത്രി സ്ഥാനം വേണമെന്ന നിബന്ധനയോടെയാണ് പി.ജെ ജോസഫിന് സ്ഥാനാര്‍ഥിത്വം നല്‍കാന്‍ കെ.എം മാണി സമ്മതം മൂളിയത്. കോട്ടയം, ഇടുക്കി സീറ്റുകള്‍ വച്ചുമാറാതെ കോട്ടയത്ത് പി.ജെ ജോസഫ് മത്സരിക്കട്ടെയെന്നുംമാണി നിലപാട് വ്യക്തമാക്കി. കോട്ടയത്ത് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയിലും പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലും തീരുമാനം വിശദീകരിക്കും.

ഇടത് സ്ഥാനാര്‍ത്ഥി കോട്ടയത്ത് പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇന്ന് തന്നെ അന്തിമ തീരുമാനമാകുമെന്നാണ് വിവരം. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ സാധ്യതാപട്ടികയുമായി നേതാക്കൾ ഇന്ന് ഡല്‍ഹിയിലേക്ക് പോകും. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് ഡല്‍ഹിയിലേക്ക്പോകുന്നത്.

ABOUT THE AUTHOR

...view details