കേരളം

kerala

By

Published : Sep 2, 2021, 9:06 PM IST

ETV Bharat / city

ഫ്രിഡ്‌ജിൽ നിന്ന് ഷോക്കേറ്റ് കോട്ടയത്ത് ഒന്നര വയസുകാരി മരിച്ചു

കദളിക്കാട്ടിൽ അലൻ - ശ്രുതി ദമ്പതികളുടെ മകൾ റൂത്ത് മറിയം ആണ് മരിച്ചത്

ഷോക്കേറ്റ് ഒന്നര വയസുകാരി മരിച്ചു  ഷോക്കേറ്റ് മരണം  ഫ്രിഡ്‌ജിൽ നിന്ന് ഷോക്കേറ്റു  ഷോക്കേറ്റ് ഒന്നര വയസുകാരി മരിച്ചു  കോട്ടയത്ത് ഷോക്കേറ്റ് കുഞ്ഞ് മരിച്ചു  child dies after electrocution kottayam  child dies after electrocution  electrocution news  electrocution kottayam news
ഫ്രിഡ്‌ജിൽ നിന്ന് ഷോക്കേറ്റ് ഒന്നര വയസുകാരി മരിച്ചു

കോട്ടയം :വെമ്പള്ളിയിൽ ഫ്രിഡ്‌ജിൽ നിന്ന് ഷോക്കേറ്റ് ഒന്നര വയസുകാരി മരിച്ചു. കദളിക്കാട്ടിൽ അലൻ - ശ്രുതി ദമ്പതികളുടെ മകൾ റൂത്ത് മറിയം ആണ് മരിച്ചത്. സഹോദരി ഹൈറിനും അയൽപക്കത്തെ കുട്ടികള്‍ക്കുമൊപ്പം കളിക്കുന്നതിനിടെ റൂത്ത് വീട്ടിലെ ഫ്രിഡ്‌ജിന് പുറകില്‍ ഒളിക്കുകയായിരുന്നു.

ALSO READ:കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കും, ഫോർമുല കൈയ്യിലുണ്ടെന്ന് കെ.സുധാകരൻ

ഫ്രിഡ്‌ജിൽ നിന്ന് ഷോക്കേറ്റതറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ കുട്ടിയെ കുറവിലങ്ങാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ABOUT THE AUTHOR

...view details