കേരളം

kerala

ETV Bharat / city

Cannabis Seized : കാഞ്ഞിരപ്പള്ളിയിൽ കഞ്ചാവ് വേട്ട ; നാല് പേർ അറസ്റ്റിൽ - കോട്ടയത്ത് ഗഞ്ച പിടികൂടി

Cannabis seized at Kottayam : വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കുന്നതിനായി കൊണ്ടുവന്ന കഞ്ചാവാണ് കാഞ്ഞിരപ്പള്ളി പൊലീസും ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്

cannabis seized at Kottayam  four arrested  Kanjirappally updates  കാഞ്ഞിരപ്പള്ളി  കഞ്ചാവ് വേട്ട  കോട്ടയത്ത് ഗഞ്ച പിടികൂടി  നാല് പേർ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളിയിൽ കഞ്ചാവ് വേട്ട; നാല് പേർ അറസ്റ്റിൽ

By

Published : Nov 25, 2021, 9:50 PM IST

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം ചാവടിയിൽ അൽത്താഫ് (24), കാഞ്ഞിരപ്പള്ളി വലിയവീട്ടിൽ പ്രജിത്ത് (23), മുണ്ടക്കയം കൂട്ടിക്കൽ കരിപ്പയിൽ ഇബ്രാഹിം (21), ആറ്റുപുറത്ത് സിനാജ് (അസുരവിത്ത് 38) എന്നിവരാണ് പിടിയിലായത്.

വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കുന്നതിനായി കൊണ്ടുവന്ന കഞ്ചാവാണ് കാഞ്ഞിരപ്പള്ളി പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്.

ALSO READ:Shahida Kamal| ഷാഹിദ കമാലിനോട് വിദേശ സർവകലാശാലാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ഉത്തരവിട്ട് ലോകായുക്ത

ജില്ലയിലേക്ക് വൻ തോതിൽ കഞ്ചാവ് എത്തിക്കുന്നതായി ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളായി കാഞ്ഞിരപ്പള്ളി പൊലീസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.

ഇതിനിടെയാണ് വ്യാഴാഴ്‌ച പുലർച്ചെ രണ്ട് മണിയോടെ കാഞ്ഞിരപ്പള്ളി കുരിശിന് സമീപത്തുവച്ച് ഹുണ്ടായ് ഇയോൺ കാറിൽ സംഘം കഞ്ചാവുമായി എത്തിയത്. സംശയം തോന്നിയ പൊലീസ് സംഘം കാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details