കേരളം

kerala

ETV Bharat / city

എസ്.ബി.ഐ എ.ടി.എമ്മില്‍ മോഷണശ്രമം - atm theft news kerala

എ.ടിഎം മെഷീനിന്‍റെ പുറംപാളി ഇളക്കിമാറ്റിയ നിലയിലാണ്. പണം നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം

മോഷണശ്രമം

By

Published : Nov 3, 2019, 2:30 PM IST

കോട്ടയം:തീക്കോയി ടൗണിലെ എസ്.ബി.ഐ എ.ടി.എം തകര്‍ത്ത് മോഷണശ്രമം. ഈരാറ്റുപേട്ട- വാഗമണ്‍ റൂട്ടിലെ പാംപ്ലാനിയില്‍ ബില്‍ഡിങ്സില്‍ ഇന്നലെ രാത്രിയാണ് സംഭവം. എ.ടിഎം മെഷീനിന്‍റെ പുറംപാളി ഇളക്കിമാറ്റിയ നിലയിലാണ്. എന്നാല്‍ വിവിധ സുരക്ഷാപാളികളുള്ള എ.ടി.എമ്മിന്‍റെ ഉള്ളിലെ പാളികള്‍ തകര്‍ത്തിട്ടില്ല. പണം നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

ഈരാറ്റുപേട്ട പൊലീസും വിരലടയാള വിദഗ്‌ധരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്‌ടാക്കളെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. തെളിവുകള്‍ക്കായി സമീപത്തെ സഹകരണബാങ്കിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details