കോട്ടയം: പൂഞ്ഞാറിൽ കോടതി ജീവനക്കാരിക്ക് നേരെ കൈയേറ്റ ശ്രമം. വിവാഹമോചന കേസുമായി ബന്ധപ്പെട്ട ഉത്തരവ് കൈമാറാൻ എത്തിയപ്പോഴാണ് ജീവനക്കാരിയെ ആക്രമിച്ചത്.
തലയോലപ്പറമ്പ് സ്വദേശിയായ യുവാവും പൂഞ്ഞാർ സ്വദേശിനിയും തമ്മിലുള്ള വിവാഹമോചന കേസ് പാലാ കുടുംബ കോടതിയിലാണ്. ദമ്പതികളുടെ കുട്ടിയെ യുവാവിനെ കാണിക്കണമെന്ന ഉത്തരവ് കൈമാറാൻ എത്തിയ കോടതി ജീവനക്കാരിയെ യുവതിയുടെ പിതാവും സഹോദരനും ആക്രമിക്കുകയായിരുന്നു.
കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഉത്തരവ് കൈപ്പറ്റാത്തതുകൊണ്ടാണ് ആമേൻ റിൻസി നേരിട്ട് യുവതിയുടെ വീട്ടിലെത്തിയത്. കോടതി ജീവനക്കാരിയുടെ ഒപ്പം യുവാവും സഹോദരിയുമുണ്ടായിരുന്നു. ആമേൻ യുവാവിന്‍റെ ആളെന്ന് പറഞ്ഞായിരുന്നു പിതാവ് ജയിംസിന്‍റെയും സഹോദരൻ നിഹാലിന്‍റേയും കൈയേറ്റ ശ്രമം. ജയിംസ് കല്ലുകൊണ്ട് ആക്രമിക്കാനും ശ്രമിച്ചു.