കേരളം

kerala

ETV Bharat / city

24 വാർത്ത ചാനൽ സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണി; പ്രതികൾ പിടിയിൽ - ചാനൽ സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണിയുമായി അക്രമി സംഘം

നാട്ടകം സിമന്‍റ് കവലയിലാണ് കാറുകൾ തമ്മിൽ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ചാനൽ സംഘത്തിന് നേരെ ആക്രമിസംഘം തോക്ക് ചൂണ്ടിയത്.

24 വാർത്ത ചാനൽ സംഘത്തിന് നേരെ തോക്ക് ചൂണ്ടി അക്രമി സംഘത്തിന്‍റെ ഭീഷണി  attackers threatened the 24 news channel team by pointing a gun  ചാനൽ സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണിയുമായി അക്രമി സംഘം  കോട്ടയം നഗരത്തിൽ 24 ചാനൽ വാർത്ത സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണി
24 വാർത്ത ചാനൽ സംഘത്തിന് നേരെ തോക്ക് ചൂണ്ടി അക്രമി സംഘത്തിന്‍റെ ഭീഷണി; പ്രതികൾ പിടിയിൽ

By

Published : Jul 20, 2022, 5:42 PM IST

കോട്ടയം: എംസി റോഡിൽ കോട്ടയം നഗരത്തിൽ 24 ചാനൽ വാർത്ത സംഘത്തിന് നേരെ തോക്ക് ചൂണ്ടി അക്രമി സംഘത്തിന്‍റെ ഭീഷണി. മദ്യലഹരിയിൽ കാറിലെത്തിയ അക്രമി സംഘം കാറുകൾ തമ്മിൽ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ തോക്കുമായി ചാടിയിറങ്ങി ഭീഷണിപ്പെടുത്തുകയായിരുന്നു. ചാനൽ സംഘം വാഹനം അതിവേഗം ഓടിച്ച് രക്ഷപെടുകയായിരുന്നു.

ചാനൽ സംഘത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസ് പ്രതികളെ തോക്ക് സഹിതം കസ്റ്റഡിയിലെടുത്തു. ബുധനാഴ്‌ച (20.07.21) ഉച്ചയ്‌ക്ക് 1.30 ഓടെ നാട്ടകം സിമന്‍റ് കവലയിൽ ഐശ്വര്യ ഹോട്ടലിന് മുൻവശത്തായിരുന്നു സംഭവം. ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചാനൽ സംഘത്തിന്‍റെ കാറില്‍ അക്രമി സംഘത്തിന്‍റെ കാർ തട്ടുകയായിരുന്നു.

ഈ സമയം ചാനൽ സംഘം തങ്ങളുടെ കാർ മുന്നിലേക്ക് എടുക്കുകയും അക്രമി സംഘത്തോട് വാഹനം ശ്രദ്ധിച്ച് ഓടിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ കാറിനുള്ളിൽ ഉണ്ടായിരുന്ന വെള്ള ഷർട്ട് ധരിച്ച ഒരാൾ തോക്കുമായി ചാടിയിറങ്ങുകയും കാറിന് നേരെ എത്തി തോക്കു ചൂണ്ടി ഭീഷണി മുഴക്കുകയുമായിരുന്നു എന്നാണ് പരാതി.

തുടർന്ന് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്‌ടർ ടി.ആർ ജിജുവിനെ ചാനൽ സംഘം വിവരമറിയിച്ചു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ മറിയപ്പള്ളി ക്ഷേത്രം ഭാഗത്ത് വച്ച് തോക്ക് ചൂണ്ടിയ കാർ ചാനൽ ജീവനക്കാർ കണ്ടെത്തി. തുടർന്ന് സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസ് അക്രമി സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇവരുടെ വീട്ടിൽ നിന്നും തോക്കും പൊലീസ് സംഘം കണ്ടെത്തി. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും, തോക്കിന്‍റെ വിശദാംശങ്ങൾ അടക്കം പരിശോധിച്ച ശേഷം കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്നും ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി.ആർ ജിജു അറിയിച്ചു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details