പാലായില്‍ കേന്ദ്രം നല്‍കിയ സഹായം വോട്ടാകും; എ.എന്‍ രാധാകൃഷ്‌ണന്‍ - പാലാ ഉപതിരഞ്ഞെടുപ്പ്
പാലായില്‍ കിസാന്‍ സമ്മാന്‍ പദ്ധതി പ്രകാരം 11483 പേര്‍ക്ക് ആറ് കോടി 88 ലക്ഷം രൂപ കൊടുത്തു. ഇത്തരം പദ്ധതികള്‍ ജനങ്ങള്‍ മറക്കില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍ കൃഷ്‌ണദാസ്
കോട്ടയം: പാലായില്‍ കേന്ദ്രം നടപ്പാക്കിയ വികസനപദ്ധതികള്‍ വോട്ടായി മാറുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്‌ണന്‍. എന്‍.ജി.എയുടെ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്നും രാധാകൃഷ്‌ണന്‍ പാലായില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്ന സമയത്തെ ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് അനുകൂലമായ സൂചനകളാണ് ലഭിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ എന്‍.ഡി.എയ്ക്ക് വോട്ടിംഗ് ശതമാനം കൂടിയിട്ടുണ്ട്. രാഷ്‌ട്രീയ എതിര്‍പ്പുണ്ടെങ്കിലും കേരളത്തോട് മോദി പുലര്‍ത്തുന അനുകൂല നിലപാടുകള്‍ വോട്ടര്‍മാര്‍ പരിഗണിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.