കോട്ടയം: ജില്ലയിൽ റോഡ് അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തില്‍ മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, പൊലീസ്, നാറ്റ്പാക്ക് എന്നിവര്‍ എം.സി റോഡിൽ സംയുക്ത പരിശോധന നടത്തി. എം.സി റോഡിൽ ചങ്ങനാശേരി മുതൽ കുറവിലങ്ങാട് വരെയുള്ള 23 പോയന്‍റുകളിലായിരുന്നു സംഘത്തിന്‍റെ പരിശോധന. റോഡിലെ അപാകതകളും അപകടമേഖലകളും അപകടകാരണങ്ങളും വിലയിരുത്തുകയാണ് ലക്ഷ്യം.
അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; എംസി റോഡില്‍ പരിശോധന - mc road
മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, പൊലീസ്, നാറ്റ്പാക്ക് എന്നിവരാണ് സംയുക്ത പരിശോധന നടത്തിയത്
അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; എംസി റോഡില്‍ പരിശോധന
പരിശോധനയിൽ ചങ്ങനാശേരി മുതൽ കുറവിലങ്ങാട് വരെയുള്ള റോഡിന്‍റെ വിവിധ ഭാഗങ്ങളിലെ ഡിവൈഡറുകളിലെ അറ്റകുറ്റപ്പണി, സീബ്രാലൈനുകൾ വരച്ചതിലെ അപാകത, അശാസ്ത്രീയമായ റോഡിന്‍റെ നിർമാണം എന്നിവയടക്കം നിരവധി വിഷയങ്ങൾ സംഘത്തിന്‍റെ പരിശോധനയിലുണ്ട്. പരിശോധനകൾക്ക് ശേഷം റോഡിലെ അപാകതകളും അപകടമേഖലകളും സംബന്ധിച്ച് ജില്ലാ കലക്ടർക്ക് സംഘം വിശദമായ റിപ്പോർട്ട് നടക്കും.