കോട്ടയം: ഭിന്നശേഷിക്കാർക്ക് ഒരു സഹായം. അത് മാത്രമാണ് രണ്ട് വർഷങ്ങൾക്ക് മുമ്പ് കോട്ടയം കേന്ദ്രമാക്കി പ്രവർത്തം തുടങ്ങിയ അഭയം ചാരിറ്റബിൾ സൊസൈറ്റി ലക്ഷ്യമിട്ടത്. അങ്ങനെയാണ് അഭയം കുടകൾ വിപണിയിൽ ഇറങ്ങിത്തുടങ്ങിയത്. ഭിന്നശഷിക്കാരുടെ പുനരധിവാസം ലക്ഷ്യമിട്ട് തുടങ്ങിയ കുട നിർമ്മാണം ഇപ്പോൾ കൂടുതല്‍ വിപുലമാകുകയാണ്. ആദ്യ വർഷം ടു ഫോൾഡ്, ത്രീ ഫോൾഡ് കുടകൾ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ സൊസൈറ്റി ഉൽപ്പാദിപ്പിച്ചിരുന്നത്. രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ ഫൈവ് ഫോൾഡ് കുടകൾ , കുട്ടികൾക്കായുള്ള കുടകൾ, വള കാലൻ കുടകൾ എന്നിവയും ഈ സീസണിൽ അഭയത്തിന്‍റേതായി വിപണിയിലെത്തും. അഭയം കുടകളുടെ രണ്ടാം വർഷ വിപണന ഉദ്ഘാടനം അഭയം ഉപദേശക സമിതി ചെയർമാൻ വിഎൻ വാസവൻ നിർവഹിച്ചു.
ഭിന്നശേഷിക്കാർക്ക് ആശ്രയമാകട്ടെ; അഭയം കുടകൾ വിപണിയില്‍ - ആശ്രയം
അഭയം കുടകളുടെ രണ്ടാം വർഷ വിപണന ഉദ്ഘാടനം അഭയം ഉപദേശക സമിതി ചെയർമാൻ വിഎൻ വാസവൻ നിർവഹിച്ചു.
ഫയൽ ചിത്രം
മറ്റ് കമ്പനി കുടകളെ അപേക്ഷിച്ച് വിലക്കുറവും ഈടുമാണ് അഭയം കുടയുടെ പ്രധാന പ്രത്യേകത. ഭിന്നശേഷിക്കാരായ കൂടുതൽ ആളുകൾക്ക് തൊഴിലവസരമുണ്ടാക്കുന്നതിന്റെ ഭാഗമായി ഒരു കുട നിർമ്മാണ യൂണിറ്റ് കൂടി രൂപീകരിക്കാൻ ഒരുങ്ങുകയാണ് അഭയം ചാരിറ്റബിൾ സൈസൈറ്റി.