എറണാകുളം:സിഎജി റിപ്പോർട്ട് ചോർത്തിയ ധനമന്ത്രി തോമസ് ഐസക് രാജി വെയ്ക്കണമെന്ന് വി.ഡി സതീശൻ എംഎൽഎ. കുറ്റം ചെയ്തിട്ട് അറസ്റ്റ് ചെയ്യൂവെന്ന് പറയുന്ന കുറ്റവാളിയുടെ നിലവാരത്തിലേക്ക് ധനമന്ത്രി താഴരുത്. റിപ്പോർട്ട് ചോർത്തി ചട്ടവിരുദ്ധമായി പരസ്യപ്പെടുത്തി ഇപ്പോൾ അന്തിമ റിപ്പോർട്ടെന്ന് സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്. ഭരണഘടനാ വിരുദ്ധമാണ് നടപടിയെന്നറിഞ്ഞിട്ടും റിപ്പോർട്ട് പരസ്യമാക്കി. റിപ്പോർട്ട് നിയമസഭയിലെത്തുമ്പോൾ ഉണ്ടാകുന്ന ആഘാതത്തിന് മുൻകൂർ ജാമ്യമെടുക്കുകയാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
തോമസ് ഐസക് രാജി വെക്കണമെന്ന് വി.ഡി സതീശൻ എംഎൽഎ
കിഫ്ബി, മസാല ബോണ്ട് വിഷയങ്ങളിൽ തോമസ് ഐസക്കുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാല്‍ കിഫ്ബി സംവിധാനത്തില്‍ മാറ്റമുണ്ടാകുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴത്തെ വാദങ്ങൾ തോമസ് ഐസക്കിൻ്റെ കൗശലമാണ്. സർക്കാരിനെ അറിയിക്കാത്ത ഒരു വാചകം റിപ്പോർട്ടിലുണ്ടോയെന്ന് തോമസ് ഐസക്ക് പറയണം. മുൻകൂട്ടി അറിയിക്കാത്ത ഭാഗം വെളിപ്പെടുത്താൻ വെല്ലുവിളിക്കുന്നു. കിഫ്ബി, മസാല ബോണ്ട് വിഷയങ്ങളിൽ തോമസ് ഐസക്കുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. സർക്കാരും കിഫ്ബിയും വെവ്വേറെയാണെന്ന വാദം തെറ്റാണ്. ബാധ്യത സർക്കാരിന് തന്നെയാണ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ നിലവിലുള്ള രീതിയിൽ കിഫ്ബി സംവിധാനം തുടരില്ലെന്നും വി.ഡി സതീശൻ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.