എറണാകുളം:ഉത്ര വധക്കേസില്‍ വിചാരണക്കോടതി ഉത്തരവിനെതിരെ പ്രതി സൂരജ് എസ് കുമാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. അപ്പീലില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഭാര്യ ഉത്രയെ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് കൊന്ന കുറ്റത്തിന് സൂരജിനെ ഇരട്ട ജീവപര്യന്തത്തിനാണ് വിചാരണക്കോടതി ശിക്ഷിച്ചത്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 13നാണ് കൊല്ലം അഡിഷണൽ സെഷൻസ് കോടതി സൂരജിന് ശിക്ഷവിധിച്ചത്. സമാനതകളില്ലാത്ത ക്രൂരകൃത്യമാണ് സൂരജ് ചെയ്‌തതെന്നാണ് കോടതി നിരീക്ഷിച്ചത്. അതേസമയം കുറ്റം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന ഗണത്തില്‍ വരികയില്ലെന്ന് കോടതി പറഞ്ഞു. അതുകൊണ്ട്‌തന്നെ സൂരജിന് വധശിക്ഷ വിധിച്ചില്ല.