എറണാകുളം:നടിയെ ആക്രമിച്ച കേസിൽ മുൻ ജയില്‍ ഡിജിപി ആർ ശ്രീലേഖ നടത്തിയ വിവാദ വെളിപ്പെടുത്തലിനെതിരെ തൃക്കാക്കര എംഎൽഎ ഉമ തോമസ്. ഉയർന്ന റാങ്കിലിരുന്ന ഉദ്യോഗസ്ഥയെ താൻ ചെറുതാക്കി കാണുന്നില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന ഒരാള്‍ ഇത്തരത്തിൽ പ്രതികരിക്കാമോയെന്ന് പൊതുസമൂഹം വിലയിരുത്തട്ടെയെന്ന് ഉമ തോമസ് പറഞ്ഞു.
ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍: പൊതുസമൂഹം വിലയിരുത്തട്ടെയെന്ന് ഉമ തോമസ് - ആർ ശ്രീലേഖക്കെതിരെ ഉമ തോമസ്
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയില്‍ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു തൃക്കാക്കര എംഎൽഎ ഉമ തോമസ്
ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍; പൊതുസമൂഹം വിലയിരുത്തട്ടെയെന്ന് ഉമ തോമസ്
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ജനപ്രതിനിധിയെന്ന നിലയിൽ കൂടുതൽ പ്രതികരണത്തിനില്ല. താൻ എന്നും അതിജീവിതയ്‌ക്ക് ഒപ്പമാണ്. ഇത് നേരത്തെ വ്യക്തമാക്കിയതാണെന്നും നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ഉമ തോമസ് പറഞ്ഞു.
Read more: നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്: വെളിപ്പെടുത്തലുകളുമായി ആര്‍ ശ്രീലേഖ ഐപിഎസ്