കേരളം

kerala

ETV Bharat / city

'രണ്ടരവയസുകാരിയുടെ ഗുരുതര പരിക്കില്‍ അമ്മയുടെ മൊഴി വിശ്വസനീയമല്ല' ; ഡോക്‌ടര്‍മാരില്‍ നിന്ന് വിവരങ്ങൾ തേടുമെന്ന് കമ്മിഷണര്‍ - രണ്ടര വയസുകാരി പരിക്ക് കമ്മിഷണര്‍

പൊള്ളലേറ്റത് കത്തിയ കുന്തിരിക്കം വാരിയെറിഞ്ഞപ്പോഴെന്നാണ് അമ്മയുടെ മൊഴി

രണ്ടര വയസുകാരി പരിക്ക്  തൃക്കാക്കര കുഞ്ഞ് പരിക്ക്  kochi child assault case  thrikkakara child injury latest  തൃക്കാക്കര രണ്ടര വയസുകാരി പരിക്ക് അമ്മ മൊഴി  രണ്ടര വയസുകാരി പരിക്ക് കമ്മിഷണര്‍
രണ്ടര വയസുകാരിക്ക് പരിക്കേറ്റ സംഭവം: 'അമ്മയുടെ മൊഴി വിശ്വസനീയമല്ല', ഡോക്‌ടമാരിൽ നിന്നും വിവരങ്ങൾ തേടുമെന്ന് കമ്മിഷണര്‍

By

Published : Feb 22, 2022, 5:47 PM IST

എറണാകുളം: തൃക്കാക്കരയിൽ രണ്ടര വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അമ്മയുടെ മൊഴി വിശ്വസിക്കാനാകില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമാണ് അമ്മക്കെതിരെ കേസെടുത്തത്.

കുട്ടിയുടെ തലയിലും കഴുത്തിലും കൈകളിലും പരിക്കുണ്ട്. പത്ത് ദിവസം വരെ പഴക്കമുള്ള മുറിവുകളും കുട്ടിയുടെ ശരീരത്തിൽ ഉണ്ട്. എന്ത് കൊണ്ട് ചികിത്സ വൈകിയെന്നത് പരിശോധിക്കും.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ മാധ്യമങ്ങളോട് പ്രതികരിക്കുന്നു

Also read: പരിക്കേറ്റ രണ്ടര വയസുകാരി വെന്‍റിലേറ്ററിൽ തുടരുന്നു ; തലച്ചോറിലേക്കുള്ള രക്തസ്രാവം കുറഞ്ഞു

പൊള്ളലേറ്റത് കത്തിയ കുന്തിരിക്കം വാരിയെറിഞ്ഞപ്പോഴെന്നാണ് അമ്മയുടെ മൊഴി. സ്വന്തമായി കുട്ടി മുറിവേല്‍പ്പിച്ചുവെന്നാണ് അമ്മയും അമ്മൂമ്മയും പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ഡോക്‌ടര്‍മാരിൽ നിന്നും വിവരങ്ങൾ തേടും.

രക്ഷിതാക്കളുടെ അശ്രദ്ധ കൊണ്ട് കുട്ടികൾക്ക് അപകടം സംഭവിച്ചാലും ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കേസ് എടുക്കാൻ കഴിയും. കുട്ടിയുടെ അമ്മയുടെ സഹോദരിയെയും സുഹൃത്തിനെയും കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

ഇയാൾ പോലീസെന്ന വ്യാജേന ഫ്ലാറ്റ് എടുത്തുവെന്ന ആരോപണം പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.

ABOUT THE AUTHOR

...view details