കേരളം

kerala

ETV Bharat / city

നെടുമ്പാശ്ശേരിയില്‍ ബാറിൽ ആക്രമണം; മൂന്ന് പ്രതികൾ പിടിയിൽ

നെടുമ്പാശ്ശേരിയില്‍ ബാറിൽ ആക്രമണം നടത്തിയ ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ രണ്ട് മാസത്തിന് ശേഷമാണ് പിടികൂടിയത്

നെടുമ്പാശേരിയിലെ ബാറിൽ ആക്രമണം  three arrested on a bar attack in nedumbassery  നെടുമ്പാശേരി ബാർ ആക്രമണം  ബാർ ജീവനക്കാരെ ആക്രമിച്ച പ്രതികൾ പിടിയിൽ  nedumbassery bar attack
നെടുമ്പാശേരിയിലെ ബാറിൽ ആക്രമണം; മൂന്ന് പ്രതികൾ പിടിയിൽ

By

Published : Sep 13, 2022, 6:01 PM IST

എറണാകുളം: നെടുമ്പാശ്ശേരിയില്‍ ബാറിൽ ആക്രമണം നടത്തി ജീവനക്കാരെ മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മറ്റൂർ മനയ്ക്കപ്പടി സ്വദേശി ശരത് ഗോപി (25), കാഞ്ഞൂർ സ്വദേശി റിൻഷാദ് (24), കോടനാട് സ്വദേശി ബേസിൽ (34) എന്നിവരെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്‌തത്.

സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ജൂലൈയിലായിരുന്നു ബാറിലെ ആക്രമണം. മദ്യപിച്ച ശേഷം പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

പ്രതികൾ ബാർ ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മൂന്ന് ലക്ഷത്തോളം രൂപയുടെ മുതലുകൾ നശിപ്പിക്കുകയും ചെയ്‌തിരുന്നു. ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനായി ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദേശ പ്രകാരം പ്രത്യേക പൊലീസ് ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.

ഇതിനിടെയാണ് മലയാറ്റൂർ ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പൊലീസ് പിടികൂടിയത്. വിവിധ സ്റ്റേഷനുകളിലായി വധശ്രമം, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ് പ്രതികളിലൊരാളായ ശരത് ഗോപി.

ABOUT THE AUTHOR

...view details