എറണാകുളം: കൊവിഡ് വാക്‌സിന്‍റെ മൂന്നാം ഡോസ് നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയില്‍. കൊവിഷീൽഡ് മൂന്നാം ഡോസായി എടുക്കാൻ അനുവദിക്കണമെന്ന ഹർജിയിലാണ് കേന്ദ്രം വിശദീകരണം നൽകിയത്. നിലവിലെ കൊവിഡ് വാക്‌സിന്‍ മാർഗനിർദേശങ്ങളിൽ മൂന്നാം ഡോസ് നൽകാൻ അനുമതിയില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
കൊവിഡ് വാക്‌സിൻ അധിക ഡോസ് സ്വീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൊവാക്‌സിൻ സ്വീകരിച്ച പ്രവാസിയായ കണ്ണൂർ സ്വദേശി ഗിരികുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. കൊവിഷീൽഡ് കൂടി സ്വീകരിക്കാൻ അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.