എറണാകുളം: 41 വർഷങ്ങൾക്ക് മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഓർമകൾ ഇപ്പോഴും മായാതെ കിടക്കുകയാണ് പെരുമ്പാവൂർ കീഴില്ലം കനാൽ പാലത്തില്‍ ചുവരെഴുത്തിന്‍റെ രൂപത്തില്‍. എ.കെ ആന്‍റണി എൽഡിഎഫ് പക്ഷത്ത് നിന്ന 1980ലെ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂർ മണ്ഡലത്തിൽ യുഡിഫ് സ്ഥാനാർഥിയായി മത്സരിച്ച എ.എ കൊച്ചുണ്ണിയുടെ പ്രചരണാർഥം എഴുതിയ ചുവരെഴുത്താണ് ഇപ്പോഴും മായാതെ നിൽക്കുന്നത്. കുറുപ്പംപടി കീഴില്ലം റൂട്ടിൽ റോഡിന് കുറുകെ ഉള്ള ഹൈലെവൽ കനാലിന്‍റെ പാലത്തിൽ ആണ് ചുവരെഴുത്തുള്ളത്.
മായാത്ത ചുവരെഴുത്ത്... മറക്കാത്ത തെരഞ്ഞെടുപ്പ് ഓര്‍മ്മകള്‍ - wall painting related story
1980ലെ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂർ മണ്ഡലത്തിൽ യുഡിഫ് സ്ഥാനാർഥിയായി മത്സരിച്ച എ.എ കൊച്ചുണ്ണിയുടെ പ്രചരണാർഥം എഴുതിയ ചുവരെഴുത്താണ് ഇപ്പോഴും മായാതെ നിൽക്കുന്നത്
അന്ന് യുഡിഫ് സ്ഥാനാർഥിയായി മത്സരിച്ച എ.എ കൊച്ചുണ്ണി പരാജയപ്പെടുകയും എതിർ സ്ഥാനാർഥിയായി മത്സരിച്ച കേശവപിള്ള വിജയിക്കുകയും ചെയ്‌തു. എ.കെ ആന്‍റണിയും കെ.എം മാണിയും എൽഡിഎഫിനൊപ്പം നിന്ന തെരഞ്ഞെടുപ്പിനെ നേരിട്ട ആ വർഷം പെരുമ്പാവൂരിലും എല്‍ഡിഎഫ് ആണ് വിജയം കൊയ്‌തത്. ഇപ്പോഴത്തെ യുഡിഎഫ് കൺവീനർ എം.എം ഹസന്‍റെ ഭാര്യ പിതാവ് കൂടിയായ കൊച്ചുണ്ണി മാസ്റ്റർ മട്ടാഞ്ചേരി സ്വദേശിയായിരുന്നു. അന്ന് കൊച്ചുണ്ണി മാസ്റ്റർക്ക് വേണ്ടി പ്രവർത്തിച്ചതും ചുമരെഴുത്തിനും മറ്റും കൂടെ നിന്നതുമെല്ലാം ഇപ്പോഴും താൻ ഓർക്കുന്നുവെന്ന് കീഴില്ലം വാസിയായ പാപ്പച്ചൻ പറഞ്ഞു.
മട്ടാഞ്ചേരിക്കാരനായ കൊച്ചുണ്ണിക്കെതിരെ 'കൊച്ചിക്കാരാ കൊച്ചുണ്ണി കൊച്ചി കായലിലൊളിച്ചോളൂ' എന്ന് ആ തെരഞ്ഞെടുപ്പിൽ എതിരാളികൾ മുദ്രാവാക്യം വിളിച്ചെങ്കിലും കൊച്ചുണ്ണിക്ക് വേണ്ടി എഴുതിയ ചുവരെഴുത്ത് ഒളിക്കാൻ തയാറാകാതെ ഇന്നും തെളിഞ്ഞ് നിൽക്കുകയാണ്.